മഞ്ചേശ്വരം; യുവതിയുടെ തോളില്‍ കൈവെച്ച് ഭീഷണിപ്പെടുത്തി ചുംബിക്കാന്‍ ശ്രമിച്ച കേസില്‍ മഞ്ചേശ്വരം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കുഞ്ചത്തൂരിലെ ജലാലി മസ്ജിദിന് സമീപം സന്നഡ്ക ഹൗസില്‍ താമസിക്കുന്ന സുനില്‍ കുമാര്‍ (38) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം എസ്.ഐ. വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ജനുവരി 26-ന് കുഞ്ചത്തൂരിലെ മോസ്‌കോ ഹാളിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ വെച്ച് യുവതിയുടെ കൈ പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചുവെന്നതാണ് ആദ്യ പരാതി. തുടര്‍ന്ന് ഫെബ്രുവരി 8-ന് രാത്രി ബദിയഡ്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ തറവാട് വീട്ടില്‍ മറ്റൊരു സംഭവവും നടന്നതായി പരാതിയില്‍ പറയുന്നു. പരാതിക്കാരിയെ നിരന്തരം ബൈക്കില്‍ പിന്തുടരുകയും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
യുവതിയെ ഭീഷണിപ്പെടുത്തി ചുംബിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍




