കാഞ്ഞങ്ങാട് :പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ശ്രീചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തെ പുനഃപ്രതിഷ്ഠ ബ്രഹ്‌മ കലശോത്സവം കളിയാട്ടവും ഏപ്രില്‍ 10 മുതല്‍ 13 വരെ വിവിധ കലാപരിപാടികളോടെ നടത്തപ്പെടും
ഏപ്രില്‍ 10ന് രാവിലെ
കലവറ നിറക്കല്‍,വൈകിട്ട് 5 മണിക്ക് ആചാര്യന്‍ ശ്രീധരന്‍ വാരിക്കാട്ട് തായരെ പൂര്‍ണ്ണ കുംഭത്തോട് കൂടി സ്വീകരിക്കും.വൈകിട്ട് 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ മുനീര്‍ ഹുദവി വിളയില്‍ മലപ്പുറം പ്രഭാഷണം നടത്തും.തുടര്‍ന്ന് നൃത്യ നൃത്തങ്ങള്‍ അരങ്ങേറും.
ഏപ്രില്‍ 11ന് രാവിലെ 7 മണിക്ക് മഹാഗണപതി,തുടര്‍ന്ന് വിവിധ പൂജാരി കര്‍മ്മങ്ങള്‍ക്ക് ശേഷം 11 മണിക്ക് നാഗപൂജ,രാത്രി 7 മണിക്ക് നൃത്ത സന്ധ്യ.
ഏപ്രില്‍ 12ന് 8.18 മുതല്‍ 10.21 വരെയുള്ള മുഹൂര്‍ത്തത്തില്‍ ദേവപ്രതിഷ്ഠ നടത്തും.
തുടര്‍ന്ന് വൈകിട്ട് ആറുമണിക്ക് തെയ്യം കൂടല്‍,ഏഴു മണിമുതല്‍ തെയ്യങ്ങളുടെ കുളിച്ച് തോറ്റം,രാത്രി 9 മണിക്ക് കണ്ണൂര്‍ ഏകതാളം കലാസമിതി അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഫ്യൂഷന്‍ ഗാനമേള.
ഏപ്രില്‍ 13ന് രാവിലെ 11 മണി മുതല്‍ തെയ്യങ്ങളുടെ പുറപ്പാട്,
12 മണിക്ക് ഗുളികന്‍ മരത്തിങ്കാല്‍ ഗുളികന്‍ തെയ്യവും അരങ്ങേറും.
വൈകിട്ട് വിളക്കില്‍ അരിയോടുകൂടി സമാപനം.
പുനപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി തയ്യാറാക്കിയ ബ്രോഷറിന്റെ പ്രകാശനം ആഘോഷ കമ്മിറ്റി കണ്‍വീനര്‍ . പി.പി.മോഹന്‍ദാസ്
കെ വി കൃഷ്ണന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.
ചടങ്ങില്‍ വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ രഞ്ജിത്ത് പുതിയപുരയില്‍ അധ്യക്ഷത വഹിച്ചു.ആഘോഷ കമ്മിറ്റി ട്രഷറര്‍ പി.പി. രാധാകൃഷ്ണന്‍ നായര്‍,ക്ഷേത്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ബാലഗോപാലന്‍ പെരളത്ത്,ട്രഷറര്‍ മധു വടക്കിനി,നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സരസന്‍ പുതിയപുരയില്‍, ട്രഷറര്‍ സി.പി ഉണ്ണികൃഷ്ണന്‍ നായര്‍,മുന്‍ പ്രസിഡണ്ട് ദാമു അടുക്കത്തില്‍,രക്ഷാധികാരി കുട്ടിയന്‍ കുന്നുമ്മന്‍ ,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് മൊട്ടമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പടം:പെരളത്ത് വയല്‍ അരയാല്‍ കീഴില്‍
ശ്രീചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ കളിയാട്ട മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ആഘോഷ കമ്മിറ്റി കണ്‍വീനര്‍ പി.പി.മോഹന്‍ദാസ്
കെ വി കൃഷ്ണന് നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു




