ഭാരത്തിന്റെ കറുത്ത ദിനമായ ഫെബ്രുവരി 14 പുല്‍വാമ ദിനം കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മയുടെ യുദ്ധ സ്മാരക ത്തില്‍ റീത്ത് സമര്‍പ്പിച്ചു. ഭാരതത്തിന്റെ മണ്ണില്‍ വീര മൃത്യു വരിച്ച അര്‍ദ്ധ സൈനിക വീര ജവാന്മാര്‍ക്ക് ഹോം ഗാര്‍ഡ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ ബാബു കീതോള്‍, ജില്ലാ പ്രസിഡന്റ് ശ്രീ സന്തോഷ് കെ കെ എന്നിവര്‍ ചേര്‍ന്നു റീത്ത് സമര്‍പ്പിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ ബിജു എ വി, സെക്രട്ടറി എ രാജേന്ദ്രന്‍, ട്രെഷറര്‍ മനൂപ് എ, ജോയിന്റ് സെക്രട്ടറി മാരായ രാജു വി, സജിന്‍ പി ടി, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ഗോപി നാഥന്‍ നായര്‍, ഗോപാലന്‍ കയ്യൂര്‍, പ്രവീണ്‍ കുമാര്‍, ഹോം ഗാര്‍ഡ് മാരായ ദാമോദരന്‍, പ്രസാദ് വി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ബാബു കീതോള്‍, സന്തോഷ് കുമാര്‍, രാജേന്ദ്രന്‍ എ എന്നിവര്‍ സംസാരിച്ചു.
കാസറഗോഡ് ജില്ലാ കേരള ഹോം ഗാര്‍ഡ് അസോസിയേഷന്‍ പുല്‍ വാമ ദിനം ആചാരിച്ചു.




