49
മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ ദ്വിദിന അന്താരാഷ്ട്ര ചലച്ചിത്രോത്സവതിന്ന് തുടക്കമായി.
‘സമഭവ്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി വിജയരാജമല്ലിക ഉത്സവം ഉദ്ഘാടനം ചെയ്തു
ഗോവിന്ദ പൈ കോളേജിലെ വിമന്‍ സെല്ലും ജെന്‍ഡര്‍ ക്ലബും സംയുക്തമായാണ് ‘സമഭവ്’ എന്ന പേരില്‍ ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. ലിംഗസമത്വം, വൈവിധ്യം, തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് മികച്ച സിനിമകളുടെ പ്രദര്‍ശനവും, വിദഗ്ധരുടെ സംവാദങ്ങളും നടന്നു. ആവേശകരമായ രണ്ട് ദിവസത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം വിജയരാജമല്ലിക ഉദ്ഘാടനം ചെയ്തു.
ശിവശങ്കര അധ്യക്ഷത വഹിച്ചു
ഹരീഷ് ആമുഖ പ്രസംഗം നടത്തി. ഡോക്ടര്‍ ലക്ഷ്മി പ്രകാശ് പരിപാടിക്ക് നേതൃത്വം നല്‍കി. അല്‍ മുനീര സ്വാഗതവും ദിനേശ് കെ എസ് നന്ദിയും പറഞ്ഞു