തദ്ദേശ തെരഞ്ഞെടുപ്പ് പ്രവചന മത്സരം: വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മൊഗ്രാല്‍.മൊഗ്രാല്‍ ദേശീയവേദി കുമ്പള ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കുമ്പള ഗ്രാമപഞ്ചായത്തിലെ 24 വാര്‍ഡുകളിലെ വിജയികളെ മുന്‍കൂട്ടി പ്രവചിക്കാനായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ഓണ്‍ലൈന്‍ വഴി പ്രവചന മത്സരം സംഘടിപ്പിച്ചത്.250-ഓളം പേര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍നിന്ന് 23 പോയിന്റ് നേടിയ മൂന്നു പേരാണ് വിജയികളായത്.ഇവര്‍ 23 വാര്‍ഡുകളിലെ വിജയികളെ മുന്‍കൂട്ടി പ്രവചിച്ചാണ് സമ്മാനാര്‍ഹരായത്. അര്‍ഷാദ് ഹുബ്ലി,കെ പി അഷ്‌റഫ് മൊഗ്രാല്‍,ഫാത്തിമത്ത് ശരീഫ കെ പി എന്നിവരാണ് വിജയികളായത്.

ഇവര്‍ക്ക് ദേശീയവേദി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബല്‍ക്കീസ് എം ഗഫാര്‍,മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് പ്രസിഡണ്ട് കെഎം അബ്ദുല്ല കുഞ്ഞി സ്പിക്,ഡോ:ജിതിന്‍ മോഹന്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.ചടങ്ങില്‍ ദേശീയവേദി പ്രസിഡണ്ട് എഎം സിദ്ധിഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ കെ പി മുഹമ്മദ് സ്മാര്‍ട്ട്,ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്‌റഫ് സാഹിബ്,എം മാഹിന്‍ മാസ്റ്റര്‍,എം എ അബ്ദുര്‍ റഹ്‌മാന്‍ സൂറത്തിമുല്ല, ഹമീദ് പെര്‍വാഡ്,എ എച്ച് ഇബ്രാഹിം,മുഹമ്മദ് അബ്‌ക്കോ,എം എ മൂസ,മിഷാല്‍ റഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു. ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ് നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാല്‍ ദേശീയവേദി തദ്ദേശ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയികള്‍ക്ക് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബല്‍ക്കീസ് എം ഗഫാര്‍,മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് പ്രസിഡണ്ട് കെഎം അബ്ദുല്ല കുഞ്ഞി സ്പിക്,ഡോ:ജിതിന്‍ മോഹന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.

Scroll to Top