മൊഗ്രാല്‍ മെക് 7 സന്തോഷ് ട്രോഫി താരം അബൂബക്കര്‍ ദില്‍ഷാദിനെ ‘സ്‌നേഹാദരവ്” നല്‍കി അനുമോദിച്ചു.

മൊഗ്രാല്‍. ഫുട്‌ബോളിന്റെയും മാപ്പിളപ്പാട്ടിന്റെയും നാട്ടില്‍ നിന്ന് കേരള ടീമിലൂടെ സന്തോഷ് ട്രോഫിയില്‍ കളിക്കാന്‍ അവസരം ലഭിച്ച മൊഗ്രാല്‍സ് സ്‌പോര്‍ട്‌സ് ക്ലബ് താരം അബൂബക്കര്‍ ദില്‍ഷാദിന് മൊഗ്രാല്‍ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് 7 ‘സ്‌നേഹാദരവ്” നല്‍കി അനുമോദിച്ചു.

ചടങ്ങില്‍ ദില്‍ഷാദിനെ മെക് 7 ന് വേണ്ടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി ഷാള്‍ അണിയിച്ച് മെമെന്റോ നല്‍കി അനുമോദിച്ചു. ചടങ്ങില്‍ സംസ്ഥാന ഗുസ്തി മത്സരത്തില്‍ സ്വര്‍ണം മെഡല്‍ നേടിയ മുഹമ്മദ് യാക്കോബിനും സ്‌നേഹാദരവ് നല്‍കി.ചടങ്ങില്‍ മെക് 7 ജില്ലാ കോഡിനേറ്റര്‍ എം മാഹിന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കുമ്പള മേഖലാ കോഡിനേറ്റര്‍ സത്താര്‍ ആരിക്കാടി,ഏരിയാ കോഡിനേറ്റര്‍ ടി കെ ജാഫര്‍,മൊഗ്രാല്‍ മേഖലാ കോഡിനേറ്റര്‍ റിയാസ് കരീം,ടി കെ അന്‍വര്‍,മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍,എം എ ആരിഫ്,എം എ മൂസ,ട്രെയിനര്‍ എം എ അബൂബക്കര്‍ സിദ്ദീഖ്,മുഹമ്മദ് അബ്‌ക്കോ,അനീസ് കോട്ട,അബ്ദുല്‍ ഖാദര്‍ മാഷ് എന്നിവര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് അബൂബക്കര്‍ ദില്‍ഷാദ് നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാല്‍ മെക് 7 സന്തോഷ് ട്രോഫി താരം അബൂബക്കര്‍ ദില്‍ഷാദിന് നല്‍കിയ സ്വീകരണ പരിപാടിയില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ഖാദര്‍ ഹാജി ഷാള്‍ അണിയിച്ച് മെമെന്റോ നല്‍കി അനുമോദിക്കുന്നു.

Scroll to Top