ശബ്ദമലിനീകരണം; കര്‍ശന നടപടിക്ക് ഗതാഗത വകുപ്പ്

ശബ്ദമലിനീകരണം; കര്‍ശന നടപടിക്ക് ഗതാഗത വകുപ്പ്

തിരുവനന്തപുരം: ശബ്ദമലിനീകരണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പ്. നിരോധിത ഹോണുകള്‍ വില്‍ക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി എയര്‍ ഹോണ്‍ വില്‍ക്കുന്ന കടകള്‍ കണ്ടെത്താന്‍ പരിശോധന നടത്തും. ഇത്തരം ഹോണുകള്‍ വില്‍ക്കുന്ന കടകളുടെ ജിഎസ്ടി, തദ്ദേശ രജിസ്ട്രേഷനുകള്‍ റദ്ദാക്കും. കൂടാതെ അനധികൃത ഹോണുകള്‍ ഘടിപ്പിക്കുന്ന വര്‍ക്ക്ഷോപ്പുകള്‍ക്ക് എതിരെയും നടപടി സ്വീകരിക്കും.

എയര്‍ഹോണ്‍ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. വാഹനങ്ങളില്‍ നിന്നും ഇത്തരം ഹോണുകള്‍ നീക്കം ചെയ്തതിന് ശേഷമേ വിട്ടുനല്‍കൂ. ശബ്ദപരിധി അളക്കാന്‍ ഡെസിബെല്‍ മീറ്റര്‍ ഉപയോഗിക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ വാഹനം നിരത്തിലിറക്കാനാകില്ല, ഒപ്പം പെര്‍മിറ്റും ഫിറ്റ്നസും റദ്ദാക്കും. പരിശോധനയ്ക്കായി എംവിഡി – ജിഎസ്ടി – തദ്ദേശ വകുപ്പുകള്‍ കൈകോര്‍ക്കും.

Scroll to Top