എസ്.കെ.എസ്.എസ്.എഫ് റമളാന്‍ കാമ്പയിന് ആയിരങ്ങളുടെ സംഗമത്തോടെ കൈക്കോട്ട് കടവില്‍ പ്രൗഡ തുടക്കം

എസ്.കെ.എസ്.എസ്.എഫ് റമളാന്‍ കാമ്പയിന് ആയിരങ്ങളുടെ സംഗമത്തോടെ കൈക്കോട്ട് കടവില്‍ പ്രൗഡ തുടക്കം

യു.എം ഉസ്താദ്, സി.എം ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു

കാസര്‍കോട് : എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന് കൈക്കോട്ട് കടവില്‍ ആയിരങ്ങളുടെ സംഗമത്തോടെ പ്രൗഡ തുടക്കം കുറിച്ചു. ഹാഫിള് സിറാജുദ്ധീന്‍ ഖാസിമിയുടെ റമളാന്‍ മുന്നൊരുക്ക പ്രഭാഷണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ആത്മീയ ശുദ്ധിയും സാമൂഹിക കരുണയും ശക്തിപ്പെടുത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളോടെയാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ ആരംഭിച്ചത്.
മഹല്ല് നേതൃത്വവും സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും വിശ്വാസികളും വലിയ തോതില്‍ പങ്കെടുത്തു. പതാക ഉയര്‍ത്തലും പ്രാര്‍ത്ഥനയും നടത്തി കാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ.കെ മാണിയൂര്‍ നിര്‍വഹിച്ചു. റമളാന്‍ മാസത്തെ ആത്മപരിശുദ്ധിയുടെയും സഹനത്തിന്റെയും സഹജീവിത ബോധത്തിന്റെയും മാസമായി സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
റമളാനെ ആത്മപരിഷ്‌കാരത്തിനും ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സമൂഹത്തില്‍ കരുണയുടെ സംസ്‌കാരം വളര്‍ത്തുന്നതിനുമുള്ള അവസരമായി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവജനങ്ങള്‍ കൂടുതല്‍ സജീവമായി മഹല്ല് കേന്ദ്രികൃത പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി. സിറാജുദീന്‍ ദാരിമി കക്കാട് യു.എം ഉസ്താദ്, സി.എം ഉസ്താദ് അനുസ്മരണം നടത്തി. സയ്യിദ് യാസര്‍ തങ്ങള്‍ , സയ്യിദ് നാസിഹ് തങ്ങള്‍
സമദ് ഹാജി നടുക്കണ്ട, താജുദ്ദീന്‍ ദാരിമി പടന്ന, സഈദ് അസ്അദി പുഞ്ചാവി, സിദ്ധീഖ് മാസ്റ്റര്‍ ബെളിഞ്ചം, യൂനുസ് ഫൈസി കാക്കടവ്, ഇബ്രാഹിം അസ്ഹരി, ഹാഫിള് റാശിദ് ഫൈസി, അന്‍വര്‍ തുപ്പക്കല്‍, ഫൈസല്‍ ദാരിമി, ഇല്യാസ് ഹുദവി, റാസിഖ് ഹുദവി, സഹീദ് മാസ്റ്റര്‍ വലിയപറമ്പ്, മുഹമ്മദ് ഷാന്‍ ടി.എ, എം.ടി അബ്ദുള്ള ഹാജി, സഹീദ് സി, എം.ടി മുഹമ്മദ് കുഞ്ഞി ഫൈസി, ശൈഖുനാ അലി ഫൈസി മേലാറ്റൂര്‍, ജാഫര്‍ സഅദി, ഇബ്രാഹിം ഫൈസി, അബ്ദുല്‍ റഹൂഫ് ഫൈസി, അബ്ദുള്ള ദാരിമി, ഉബൈദുള്ള ബാഖവി, ഹാരിസ് തങ്ങള്‍ ഹൈദ്രൂസി, ബഷീര്‍ ഫൈസി മാണിയൂര്‍, ശരീഫ് ഫൈസി, ഹുദൈഫ്, ഇര്‍ഷാദ് ഒ, റഷീദ് മൗലവി പടന്ന, ഫഹദ് അബ്ദുള്ള കെ, നിസാമുദ്ധീന്‍ എം.ടി, അഷ്‌റഫ് ഹാജി ബീരിച്ചേരി, എം.എ.സി കുഞ്ഞബ്ദുള്ള ഹാജി, പി. ശാഹുല്‍ ഹമീദ്, നൂറുദ്ധീന്‍ ടി.പി.എം, ടി. കുഞ്ഞബ്ദുള്ള മാസ്റ്റര്‍, പി.കെ.എം കുട്ടി, നൂറുദ്ധീന്‍ എം.ടി, ഇബ്രാഹിം എം.ടി, ബഷീര്‍ വി.പി, എം.ടി സാലിം മാസ്റ്റര്‍ ,ഹുദൈഫ്, ഇര്‍ഷാദ് ഒ, റഷീദ് മൗലവി പടന്ന, ഫഹദ് അബ്ദുള്ള കെ, നിസാമുദ്ധീന്‍ എം.ടി, അഷ്‌റഫ് ഹാജി ബീരിച്ചേരി, ശരീഫ് ഫൈസി, എം.എ.സി കുഞ്ഞബ്ദുള്ള ഹാജി, പി. ശാഹുല്‍ ഹമീദ്, നൂറുദ്ധീന്‍ ടി.പി.എം, അബ്ദുള്ള ദാരിമി, ടി. കുഞ്ഞബ്ദുള്ള മാസ്റ്റര്‍, പി.കെ.എം കുട്ടി, നൂറുദ്ധീന്‍ എം.ടി, ഇബ്രാഹിം എം.ടി, ബഷീര്‍ വി.പി, എം.ടി സാലിം മാസ്റ്റര്‍. നിസാമുദ്ധീന്‍
എന്നിവര്‍ സംബന്ധിച്ചു.
റമളാന്‍ കാലയളവില്‍ മതപ്രഭാഷണങ്ങള്‍, കരുണ പ്രവര്‍ത്തനങ്ങള്‍, സഹചാരി പദ്ധതികള്‍, ദീനി ബോധവത്കരണ പരിപാടികള്‍ എന്നിവ ജില്ലയിലുടനീളം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പടം: കൈക്കോട്ട് കടവില്‍ നടന്ന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് റമളാന്‍ കാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ.കെ മാണിയൂര്‍. നിര്‍വഹിക്കുന്നു

Scroll to Top