.റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു
മൊഗ്രാല്‍ പുത്തൂര്‍: സി. എച്ച് മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയം കുന്നില്‍ വിജ്ഞാനവികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം മുന്‍ നിര്‍ത്തി റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു . പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാഷിത മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എം എം നജീബ് സ്വാഗതം പറഞ്ഞു വിഷയാവതരണം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ടി. കെ. രാജശേഖരന്‍ നടത്തി.
റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി ബാലവേദി കുട്ടികള്‍ക്ക് ചിത്ര രചന മത്സരവും,ക്വിസ് മത്സരവും സംഘടിപ്പിച്ചു.




