ബാലാജിയടക്കം 4 പുതിയ മന്ത്രിമാര്‍
തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരേസമയം നാല് ദളിത് മന്ത്രിമാര്‍ ഉണ്ടാകുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ സത്യപ്രതിജ്ഞക്ക് തിളക്കമായി
ചൈന്നൈ: തമിഴ്‌നാട്ടിലെ എം കെ സ്റ്റാലിന്‍ മന്ത്രിസഭ മുഖംമിനുക്കി. മകന്‍ ഉദയനിധി സ്റ്റാലിന്‍ ഉപ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ 4 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരവുമേറ്റു. ഇ ഡിയുടെ കള്ളപ്പണക്കേസില്‍ ജയില്‍മോചിതനായ വി സെന്തില്‍ ബാലാജി മന്ത്രിസഭയില്‍ തിരിച്ചെത്തിയതാണ് മന്ത്രിസഭയിലെ ഏറ്റവും വലിയ സവിശേഷത. ആര്‍ രാജേന്ദ്രന്‍, ദളിത് നേതാവായ ഡോ. ഗോവി സെഴിയന്‍, എസ് എം നാസര്‍ എന്നിവരും മന്ത്രിമാരായി.
‘കാലം സാക്ഷി, ചരിത്രം സാക്ഷി’, കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന് അന്ത്യാഭിവാദ്യമേകാന്‍ നികേഷ് കുമാര്‍ എത്തി
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരേസമയം നാല് ദളിത് മന്ത്രിമാര്‍ ഉണ്ടാകുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ സത്യപ്രതിജ്ഞക്ക് തിളക്കമായി.
കായിക-യുവജനക്ഷേമ വകുപ്പുകള്‍ക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകള്‍ കൂടി ഉദയനിധിക്ക് നല്‍കിയിട്ടുണ്ട്. ഇത് വെറുമൊരു പദവിയല്ല, ഇനി മുതല്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ടാകുന്നുവെന്നും സന്തോഷമുണ്ടെന്നുമാണ് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചത്.