മേല്‍പ്പറമ്പ് ടൗണ്‍ നവീക്കരിക്കാന്‍ ധാരണയായി

കോളിയടുക്കം:കെ എസ് ടി പി റോഡ് നവിക്കരിക്കുന്നതിന്റെ ഭാഗമായി മേല്‍പ്പറമ്പ് ടൗണ്‍ ഇന്റര്‍ ലോക്കും ബസ്സ് വെയിറ്റിംഗ് ഷെല്‍ട്ടറും നിര്‍മ്മിക്കുമെന്നും
കാസര്‍കോട് കാഞ്ഞങ്ങാട് കെ എസ് ടിപി റോഡ് ടാറിംഗ് പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുമെന്നും
യു എല്‍ സിസി സിഇഒ അജിത് ഉറപ്പ് നല്‍കി. ജന പ്രതിനിധികള്‍ അടക്കമുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ കാസര്‍ഗോഡ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള,പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കര്‍,ബ്ളോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള,ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ മാരായ അന്‍വര്‍ കോളിയടുക്കം,സഫീന ഹുസൈന്‍,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിലിപ് കുമാര്‍,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ടി ഡി കബീര്‍,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധിന്‍ തെക്കില്‍,മെമ്പര്‍മാരായ ശരീഫ് കളനാട്,അബ്ദല്ല കുഞ്ഞി ഉലൂജി,ഇല്ല്യാസ് കട്ടക്കാല്‍,അബ്ദുല്ല,അബൂബക്കര്‍ കടാംകോട് തുടങ്ങിയവര്‍ സംബന്ധിച്ചു

Scroll to Top