എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് (SKSSF) സ്ഥാപക ദിനം ജില്ലയിലെ വിവിധ ശാഖകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. പ്രാര്‍ത്ഥന സംഗമങ്ങള്‍, പതാക ഉയര്‍ത്തല്‍, അനുസ്മരണ പരിപാടികള്‍, സന്ദേശ പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിച്ച് പ്രവര്‍ത്തകര്‍ ദിനാഘോഷം ആത്മീയമായും സംഘാടകപരമായും ആഘോഷിച്ചു.
മത-സാമൂഹിക രംഗങ്ങളില്‍ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും സമൂഹത്തിന് സേവന മനോഭാവം വളര്‍ത്തുകയും ചെയ്ത സംഘടനയുടെ സേവനപഥം അനുസ്മരിച്ചുകൊണ്ടായിരുന്നു പരിപാടികള്‍. വിവിധ കേന്ദ്രങ്ങളില്‍ നടന്ന സംഗമങ്ങളില്‍ സംഘടനയുടെ സ്ഥാപക ലക്ഷ്യങ്ങള്‍, ദൗത്യം, കാലാനുസൃത പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് നേതാക്കള്‍ സന്ദേശം നല്‍കി.
ശാഖ തലങ്ങളില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ക്ക് പിന്നാലെ കൂട്ടായ ദുആയും ആത്മപരിശോധനാ സന്ദേശങ്ങളും നടത്തി. സമൂഹ സൗഹൃദം, മതപഠനം, സേവന പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കൂടുതല്‍ സജീവമാകാനുള്ള പ്രതിജ്ഞയും പ്രവര്‍ത്തകര്‍ പുതുക്കി.
കോട്ടക്കുന്ന് ശാഖയില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ഹാഫിള് റാഷിദ് ഫൈസി ആമത്തല പതാക ഉയര്‍ത്തി. റഫീഖ് ഹാജി കോട്ടക്കുന്ന്, അഷ്റഫ് DM, റഫീഖ് വയല്‍, ഇസ്മായില്‍, അന്‍വര്‍ കോട്ടക്കുന്ന്, യൂണിറ്റ് സെക്രട്ടറി മുഹമ്മദ്, ഹാഫിസ് നുസൈര്‍, മുഹമ്മദ് നിഹാദ്, ഹാഫിള് നിഹാല്‍ എന്നിവര്‍ സംസാരിച്ചു.
ബെദിര ശാഖ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജമാഅത്ത് ഖത്തീബ് അഹ്‌മദ് ദാരിമി പതാക ഉയര്‍ത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്ഥാപക ദിന സന്ദേശം കൈമാറി. ശാഖ പ്രസിഡണ്ട് സലാഹുദ്ധീന്‍ വലിയവളപ്പില്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് ഹാജി മുഖ്യാതിഥിയായി. ഷാക്കിര്‍ എന്‍.എം. ബെദിര, ഖലീല്‍ എ, ഖാസിം ചാല ,
സൈനുദ്ദീന്‍ പട്ടിലവളപ്പില്‍ , നൗഷാദ് ബിഎംസി ,അഹ്‌മദ് ബെദിര , ലത്തീഫ് ബെദിര , സലാം പി വി , ഹാരിസ് ബെദിര ,എന്‍.എം സിദ്ധീഖ്
എന്നിവര്‍ പ്രസംഗിച്ചു
ജില്ലയിലെ വിവിധ മഹല്ലുകളിലും യൂണിറ്റ് കേന്ദ്രങ്ങളിലും നടന്ന പരിപാടികളില്‍ പണ്ഡിതന്മാരും സാമൂഹിക പ്രവര്‍ത്തകരും സംഘടനാ ഭാരവാഹികളും വലിയ തോതില്‍ പങ്കെടുത്തു.
പടം 1 :എസ്‌കെഎസ്എസ് എഫ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ബെദിര ശാഖ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്ഥാപക ദിന സന്ദേശം കൈമാറുന്നു




