തൃക്കരിപ്പൂര്‍:കാസര്‍കോട് ജില്ലയിലെ ഏറെ പഴക്കമുള്ള ഒളവറ ഗ്രന്ഥാലയത്തില്‍ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ രാത്രിയിലും ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയാണ്.
കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊണ്ടുതന്നെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന പുസ്തകങ്ങളുടെ സ്റ്റോക്ക് നമ്പര്‍, കാള്‍ നമ്പര്‍,ടൈറ്റില്‍, കാറ്റഗറി, പ്രൈസ്,ഷെല്‍ഫ് നമ്പര്‍ തുടങ്ങിയവ നല്‍കിക്കൊണ്ട് ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളിലൂട ഡിജിറ്റലൈസേഷന്‍ പുരോഗമിക്കുകയാണ്.
ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയന്‍,സെക്രട്ടറി സി. ദാമോദരന്‍,എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ കെ.മുകുന്ദന്‍, കടിയാന്‍ പ്രഭാകരന്‍,പി.പി.ശ്രീധരന്‍, ടി.വി.ഗോപി, കെ.വി.സുരേന്ദ്രന്‍,ടി.വി. രാജു,പ്രവാസി എം.രതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുസ്തകങ്ങളുടെ പഴക്കം മേല്‍ സൂചിപ്പിച്ച വിവരങ്ങളുടെ ലഭ്യതയ്ക്ക് പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ പ്രക്രിയയുടെ വേഗതയെ ബാധിക്കുന്നുണ്ടെങ്കിലും വനിതാ കമ്മിറ്റിയുടെയും,ബാല വിഭാഗത്തിന്റെയും സഹകരണത്തോടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഗ്രന്ഥാലയം ഭാരവാഹികള്‍.
ഒളവറ ഗ്രന്ഥാലയം-രാവിലും തുടരുന്ന ഡിജിറ്റലൈസേഷന്‍
63