ജല്‍ ശക്തി അഭിയാന്റെ ഭാഗമായി ജില്ലയിലെ വിവിധ ജല സംരക്ഷണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ജില്ലയിലെത്തി. നോയിഡ സ്പെഷല്‍ എക്കണോമി സോണ്‍ ഡെവലപ്പ്മെന്റ് കമ്മീഷണര്‍ എ. ബിപിന്‍ മേനോന്‍, ഐ. ടി. എസ്, ബാംഗളൂര്‍ സി.ജി. ഡബ്ല്യൂ. ബിയിലെ സയന്റിസ്റ്റ് അനീഷ എന്നിവരാണ് ജില്ലയിലെത്തിയത്. സന്ദര്‍ശനത്തിന്റ ആദ്യ ദിവസമായ തിങ്കളാഴ്ച നബാര്‍ഡ് സഹായത്തോടെ സി.ആര്‍.ഡി നടപ്പിലാക്കിയ ബദിയടുക്ക പഞ്ചായത്തിലെ കുഞ്ഞാര്‍ നീര്‍ത്തട വികസന പ്രവര്‍ത്തനങ്ങള്‍, പുത്തിഗെ പഞ്ചായത്തിലെ മൃഗു നീര്‍ത്തട വികസന പ്രവര്‍ത്തനങ്ങള്‍, കൃഷിവകുപ്പിന്റെ സഹായത്തോടെ കര്‍ഷകനായ ബോബന്‍ പൈവളികെ പഞ്ചായത്തിലെ കയ്യാറില്‍ സ്ഥാപിച്ച മഴ വെള്ള സംഭരണി, വനം വകുപ്പ് മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു.
കേന്ദ്ര സംഘത്തോടൊപ്പം ജല്‍ശക്തി അഭിയാന്‍ ജില്ലാ നോഡല്‍ ഓഫിസര്‍ കൂടിയായ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അരുണ്‍ ദാസ് ബി, എ.ഇ.ഇ രതീഷ് ഒ ,ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ഫൈസല്‍, നബാര്‍ഡ് ഡി.ജി.എം ഷാരോണ്‍ വാസ്, സി.ആര്‍.ഡി പ്രതിനിധി ഡോ. ശശികുമാര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജ്യോതികുമാരി തുടങ്ങിയവര്‍ അനുഗമിച്ചു