മൊഗ്രാല്‍.സംസ്ഥാന ആയുഷ് വകുപ്പ്,ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ലൈസേഷന്‍ ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ‘വൈബ് ഫോര്‍ വെനസ് ഹെല്‍ത്തി ഫീല്‍ഡ്” ക്യാമ്പയിനിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡല ഉദ്ഘാടനം കുമ്പള പഞ്ചായത്തില്‍ ജി എസ് ബി എസ് ഹാളില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുല്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ കുമ്പള പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എംപി ഖാലിദ് അധ്യക്ഷത വഹിച്ചു.മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷക്കീര്‍ അലി,ആയുര്‍വേദം മെഡിക്കല്‍ ഓഫീസര്‍ ഡോ: രാജീവന്‍ കുമ്പള, ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ: ദീപ്തി തുടങ്ങിയവര്‍ സംബന്ധിച്ചു.
ആഹാരം,വ്യായാമം, ഉറക്കം, മാനസികോല്ലാസം എന്നിവയുടെ പ്രാധാന്യത്തില്‍ ഊന്നി രോഗം വരാത്ത സ്ഥിതിയിലേക്ക് ശരീരത്തെ മാറ്റുന്നതിന് വേണ്ടിയും,രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ ശരീരത്തെ മേല്‍പ്പറഞ്ഞ കാര്യങ്ങളിലൂടെ നിലനിര്‍ത്തുന്നതിനുളള പ്രചാരണത്തിനായാണ് ഇത്തരത്തിലൊരു ആരോഗ്യ ക്യാമ്പയിന്‍ വിവിധ ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്നത്. അതോടൊപ്പം പിറന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ഒരു ആരോഗ്യ വണ്ടി മണ്ഡലത്തിലുടനീളം യാത്ര ചെയ്യുന്നുമുണ്ട്. ചടങ്ങില്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു.
ഫോട്ടോ: ആരോഗ്യവകുപ്പിന്റെ’വെനസ് ഹെല്‍ത്തി ഫീല്‍ഡ് ക്യാമ്പ്”കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു.




