കേരള വിഷന്‍ ബ്രോഡ്ബാന്റ് സേവനംമംഗളൂരുവിലും

കെ സി സി എല്‍
കുഡ്‌ല 21 ന് പ്രവര്‍ത്തനം തുടങ്ങും

കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ഉദ്ഘാടനം നിര്‍വഹിക്കും

മംഗളൂരു:
ഇന്റര്‍നെറ്റ് വിതരണ രംഗത്ത് രാജ്യത്ത് ആറാമത്തെ വലിയ സേവനദാതാക്കളില്‍ ഒന്നായ
കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ്
കര്‍ണാടകയിലെ പ്രധാന വാണിജ്യ-വിദ്യാഭ്യാസ കേന്ദ്രമായ മംഗളൂരുവില്‍ സേവനം ആരംഭിക്കുന്നു.
കെ സി സി എല്‍ കുഡ്‌ല
എന്ന പേരില്‍ ഫെബ്രുവരി 21ന് മംഗളൂരുവില്‍ കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് സേവന രംഗത്തേക്ക് പ്രവേശിക്കുന്നതിന്റെ ഉദ്ഘാടനം
കര്‍ണാടക നിയമസഭ സ്പീക്കര്‍ യു ടി U. ഖാദര്‍ നിര്‍വഹിക്കും.
കെ സി സി എല്‍ കുഡ്‌ലയുടെ
ഡാറ്റാ സെന്റര്‍ ഉദ്ഘാടനം കേരളവിഷന്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍മോഹന്‍ നിര്‍വഹിക്കും. മംഗളൂരുവിനായുള്ള ബ്രോഡ്ബാന്‍ഡ് താരീഫ് പ്ലാനുകളുടെ റിലീസ് KCCL
കെ സി സി എല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ നിര്‍വഹിക്കും.
കേരളവിഷന്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ്, ട്രഷറര്‍ ബിനുശിവദാസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ. വിജയകൃഷ്ണന്‍, കെ സി സി എല്‍ മാനേജിംഗ് ഡയറക്ടര്‍ സുരേഷ്‌കുമാര്‍ പി.പി. എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
അതിവേഗം, സ്ഥിരത, വിശ്വാസ്യത, കുറഞ്ഞ നിരക്ക് എന്നിവ മുഖ മുദ്രയാക്കി കൊണ്ട് മംഗളൂരുവിലെ ഉപഭോക്താക്കള്‍ക്ക് മികച്ച ബ്രോഡ്ബാന്‍ഡ് അനുഭവമാണ് കേരളവിഷന്‍ ഒരുക്കുന്നത്.
ഇനി കാത്തിരിപ്പില്ല, ബഫറിംഗ് ഇല്ല – മിന്നല്‍ വേഗത്തില്‍ ഡൗണ്‍ലോഡ്, തടസ്സമില്ലാത്ത സ്ട്രീമിംഗ്, 24/7 വിശ്വസനീയ കണക്ഷന്‍. സിഗ്‌നല്‍ ഡ്രോപ്പുകളില്ലാതെ, ഇടവേളകളില്ലാതെ, കാലാവസ്ഥയെ അതിജീവിക്കുന്ന സ്ഥിരതയോടെ സേവനം ഉറപ്പാക്കുന്നു.
കൂടുതല്‍ സ്പീഡ് എന്നത് കൂടുതല്‍ ചെലവ് എന്നല്ല’ എന്ന ആശയം പ്രാവര്‍ത്തികമാക്കി, ഉപഭോക്താക്കളുടെ പോക്കറ്റിന് അനുയോജ്യമായ ഏറ്റവും മികച്ച പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. ഉയര്‍ന്ന വേഗത ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. സ്പീഡില്‍ മുന്‍പന്തിയില്‍, ആകര്‍ഷകമായ നിരക്കുകളില്‍. 1000 കോടിയുടെ വിറ്റുവരവുള്ള യൂണികോണ്‍ കമ്പനികളുടെ ലീസ്റ്റില്‍ നിന്ന് കൊണ്ട്
വിശ്വാസ്യതയില്‍ കഴിഞ്ഞ 30 വര്‍ഷത്തെ പ്രവര്‍ത്തന വൈദഗ്ധ്യം കൈവരിച്ച പാരമ്പര്യവുമായി
മംഗളൂരുവിലെ ഐ.ടി., വിദ്യാഭ്യാസ, സ്റ്റാര്‍ട്ടപ്പ്, വ്യാപാര മേഖലകള്‍ക്ക് ശക്തമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം നല്‍കുന്നതിലൂടെ നഗരത്തിന്റെ സമഗ്ര വികസനത്തില്‍ പങ്കാളിയാകുകയാണ് കെ സി സി എല്‍ കുഡ്ലയുടെ ലക്ഷ്യം.
മംഗളൂരുവിന്റെ ഡിജിറ്റല്‍ ഭാവിയിലേക്ക് ഒരു പുതിയ അധ്യായം തുറന്ന്, കൂടുതല്‍ വേഗത്തിലും കൂടുതല്‍ വിശ്വാസ്യതയോടും കൂടുതല്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി കേരളവിഷന്‍ മംഗ്‌ളൂരു ജനതയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകും എന്ന കാര്യത്തില്‍ സംശയമില്ല.
കാസര്‍കോട് ജില്ലയിലെ കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് ഔദ്യോഗിക വിതരണ കമ്പനിയായ
കൊളിഗ്‌സ്
കേബിള്‍ നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്
ആണ് ഇപ്പോള്‍ മംഗളൂരുവിലും കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നേരിട്ട് വിതരണം ചെയ്യുന്നത്.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സിസിഎല്‍ ചെയര്‍മാന്‍ കെ പ്രദീപ്കുമാര്‍,
മാനേജിംഗ് ഡയറക്ടര്‍ ടിവി മോഹനന്‍,
വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര,
ഡയറക്ടര്‍ ലോഹിതാക്ഷന്‍ എം ,കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് പി വി മനോജ്,
കേരള വിഷന്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍ ,
സിസിഎല്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍
എം അബ്ദുള്ളക്കുഞ്ഞി ,
കേരള വിഷന്‍ ഓപ്പറേറ്റര്‍ സുധീഷ് ഭരഡാരി
എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Scroll to Top