.
ബദിയടുക്ക, പൈക്ക സ്വദേശി ഷംസുദ്ദീനാണ് മരിച്ചത്.കാര്‍ ഓടിച്ച മകനെ ഗുരുതര പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെര്‍ക്കള, നെല്ലിക്കട്ടയിലാണ്
ദാരുണമായ അപകടം.
മകന്‍ ഓടിച്ചകാര്‍ കര്‍ണ്ണാടക ആര്‍ ടി സി ബസില്‍ ഇടിച്ച് പിതാവ് മരിച്ചു.
ബദിയടുക്ക പൈക്ക സ്വദേശി ഷംസുദ്ദീനാണ് മരിച്ചത്.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കട്ട ടൗണ്‍ ജുമാ മസ്ജിദിന് സമീപമാണ് അപകടം.
കാസര്‍കോട് ഭാഗത്ത് നിന്ന് പുത്തൂരിലേക്ക് പോകുകയായിരുന്ന ബസും പൈക്കയിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
മരിച്ച ഷംസുവിന്റെ മകനാണ് കാര്‍ ഓടിച്ചിരുന്നത്.മകന് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.




