ഹിന്ദു ഏകതാ സമ്മേളനം കോളിയടുക്കത്ത്..

കോളിയടുക്കം: ചെമ്മനാട് പഞ്ചായത്തിലെ സമസ്ത ഹിന്ദു സഹോദര സഹോദരിമാരുടെ ആത്മീയ-സാംസ്‌കാരിക ഏകീകരണം ഉറപ്പുവരുത്തുകയും, ജാതി ഭേദമില്ലാതെ രാഷ്ട്രീയാതീതമായ ഐക്യം ശക്തിപ്പെടുത്തുകയും, ഹിന്ദു സംസ്‌കാര പാരമ്പര്യങ്ങളുടെ സംരക്ഷണവും പ്രചരണവും ലക്ഷ്യമാക്കി ഹിന്ദു ഏകതാ സമ്മേളന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹിന്ദു ഏകതാ സമ്മേളനം ഫെബ്രുവരി – 22 ന് വൈകുന്നേരം 3.00 മണിക്ക് കോളിയടുക്കം സന്നിധാനം നഗറില്‍ നടക്കും.
പരിപാടിയുടെ ഉദ്ഘാടനം ബ്രഹ്‌മചാരിണി ദിശ ചൈതന്യ ചിന്മയാവിഷന്‍ കണ്ണൂര്‍ നിര്‍വ്വഹിക്കും. സ്വാഗത സംഘം അധ്യക്ഷന്‍ ഗണേശന്‍ അമങ്ങാനം അധ്യക്ഷത വഹിക്കും.
സ്വാഗതസംഘം മുഖ്യ രക്ഷധികാരി
ആചാര്യന്‍, ചിന്മയ മിഷന്‍, ചിന്മയ സങ്കീര്‍ത്തനലായ, പൊയിനാച്ചി,
സ്വാമി തത്വാനന്ദ സരസ്വതി,
അനുഗ്രഹ പ്രഭാഷണം നടത്തും.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്യാം മോഹന്‍ പി.വി. ധര്‍മ്മടം മുഖ്യ പ്രഭാഷണം നടത്തും. മെഗാ തിരുവാതിര , കലാപരിപാടികള്‍, എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

Scroll to Top