തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പുരാോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതി. ഡിസംബര്‍ 12-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി. പി.വി. അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് എഡിജിപിക്കെതിരേയുംയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ നെയ്യാറ്റിന്‍കര നാ?ഗരാജുവിന്റെ ഹര്‍ജി പരി?ഗണിക്കവേയായിരുന്നു കോടതിയുടെ നിര്‍ദേശം.
നിലവില്‍ എഡിജിപിക്കെതിരെ അന്വേഷണം നടക്കുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. സമാനമായ പരാതിലാണ് അന്വേഷണമെന്ന് ചൂണ്ടികാട്ടിയ സാഹചര്യത്തിലാണ് അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടത്. അതേസമയം, മരംമുറി, ഫോണ്‍ചോര്‍ത്തല്‍, മാമി തിരോധാനം, ആര്‍എസ്എസ് നേതാക്കളുമായുള്ള വിവാദ കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സമര്‍പ്പിക്കുമെന്നാണ് വിവരം.