ഓണം-നബിദിന സമ്മാനപദ്ധതിയുടെ നറുക്കെടുപ്പും നടന്നു.
കാസര്‍കോട് ; കര്‍ഷകശ്രീ മില്‍ക്ക് ഓണം-നബിദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പും, ഇതോടൊപ്പം കര്‍ഷകശ്രീയുടെ സൂപ്പര്‍മാര്‍ക്കറ്റ് ഹൈപ്പര്‍മാര്‍ക്കറ്റ് വ്യാപാരികള്‍ക്കുള്ള ആദരിക്കലും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.കാസര്‍കോട് നഗര സഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു.15 വര്‍ഷത്തോളം ഒരു പ്രൊഡക്ട് പിടിച്ചുനില്‍ക്കണമെങ്കില്‍ അത് മികച്ചാതായിരിക്കുമെന്നും, രാസവസ്തുക്കള്‍ ഉപയോഗിക്കാതെ, തയ്യാറാക്കുന്നതാണ്, ഗുണനിലവാരമുയര്‍ത്തുന്നതെന്നും, അബ്ബാസ് ബീഗം പറഞ്ഞു.കര്‍ഷകശ്രീ മില്‍ക്ക് സ്ഥപകനും,ഡയറക്ടറുമായ ഇ അബ്ദുള്ളക്കുഞ്ഞി അധ്യക്ഷത വഹിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര മുഖ്യാതിഥിയായി പങ്കെടുത്തു. സിനിമ നടി പ്രിയങ്ക ശ്രീലക്ഷ്മി വീശിഷ്ടതിഥിയിരുന്നു.കര്‍ഷകശ്രീ മില്‍ക്കിന്റെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റ് ഹൈപ്പര്‍മാര്‍ക്കറ്റ് വ്യാപാരികളെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാര വിതരണം പ്രിയങ്ക ശ്രീലക്ഷ്മി നിര്‍വഹിച്ചു. മുളിയാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ രംഗനാഥ ഷേണായി, കണ്ടെത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് എംഡി ബദ്റുദ്ദീന്‍ കണ്ടെത്തില്‍ എന്നിവര്‍ ആദരിക്കലിന് നന്ദിയറിയിച്ച് സംസാരിച്ചു. വൈമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റ്, സിറ്റി സൂപ്പര്‍മാര്‍ക്കറ്റ് കളനാട് , ചില്ലിസ് ഹൈപ്പര്‍മാര്‍ക്കറ്റ് തെരുവത്ത് തുടങ്ങിയവയുടെ ഉടമകളും മറ്റ് വ്യാപാരികളുമുള്‍പ്പെടെ നിരവധി വ്യാപാരികള്‍ പരിപാടിയില്‍ പങ്കെടുത്തു.നടി പ്രിയങ്ക ശ്രീലക്ഷ്മി അതിഥികള്‍ക്കും സദസ്സിലുള്ളവരുമൊപ്പം,ഫോട്ടോയ്ക്കായി പോസ് ചെയ്തത്, മനസ് നിറയക്കുന്ന കാഴ്ച്ചയായി. ഓണാഘോഷത്തോടനുബന്ധിച്ച് ആറു വയസ്സു വരെയുള്ള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി ഫോട്ടോ മത്സരം സംഘടിപ്പിച്ചിരുന്നു. 500 ഓളം പേരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. കര്‍ഷകശ്രീ പാല്‍ പായ്ക്കറ്റ് പിടിച്ചുകൊണ്ടുള്ള എറ്റവും മികച്ച ഫോട്ടോയയച്ച, ഒരു ആണ്‍കുട്ടിക്കും, പെണ്‍കുട്ടിക്കും,ഓരോ സൈക്കിള്‍ സമ്മാനമായി നല്‍കും. പത്തു പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. കൂടാതെ ഹൈപ്പര്‍മാര്‍ക്കറ്റ് സൂപ്പര്‍മാര്‍ക്കറ്റ് മറ്റു ഷോപ്പുകല്‍ക്കുമായി, സമ്മാന പദ്ധതിയിലൂടെ നിരവധി സമ്മാനങ്ങളും, കര്‍ഷകശ്രീ മില്‍ക്ക്നല്‍കും.