Home Sports മുത്തയ്യ മുരളീധരന്റെ ലോക റെക്കോര്‍ഡിനൊപ്പം അശ്വിന്‍, ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയശില്‍പി

മുത്തയ്യ മുരളീധരന്റെ ലോക റെക്കോര്‍ഡിനൊപ്പം അശ്വിന്‍, ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയശില്‍പി

by KCN CHANNEL
0 comment


ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആറും രണ്ടാം ടെസ്റ്റില്‍ അഞ്ചും അടക്കം പരമ്പരയിലാകെ 11 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ 114 റണ്‍സും നേടിയാണ് പരമ്പരയുടെ താരമായത്.

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയതിന് പിന്നാലെ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ലോക റെക്കോര്‍ഡിനൊപ്പമെത്തി. കരിയറില്‍ പതിനൊന്നാം തവണയും പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെത്തോടെയാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ പരമ്പരയുടെ താരമാകുന്ന കളിക്കാരനെന്ന മുരളീധരന്റെ റെക്കോര്‍ഡിനൊപ്പം അശ്വിനുമെത്തിയത്. 11 തവണമയാണ് ഇരുവരും പരമ്പരയുടെ താരമായത്.

1992-2010 കാലയളവില്‍ 133 മത്സരങ്ങളും 61 പരമ്പരകളും കളിച്ചാണ് മുരളീധരന്‍ 11 തവണ പരമ്പരയുടെ താരമായതെങ്കില്‍ 2011-2024 കാലയളവില്‍ 102 ടെസ്റ്റും 42 പരമ്പരകളും മാത്രം കളിച്ചാണ് അശ്വിന്‍ 11 തവണ പരമ്പരയുടെ താരമായത്. ഇതോടെ ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയശില്‍പിയെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആറും രണ്ടാം ടെസ്റ്റില്‍ അഞ്ചും അടക്കം പരമ്പരയിലാകെ 11 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ 114 റണ്‍സും നേടിയാണ് പരമ്പരയുടെ താരമായത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുമ്പോള്‍ എട്ടാമനായി ഇറങ്ങിയ അശ്വിന്‍ 113 റണ്‍സെടുത്ത് ടീമിന്റെ രക്ഷകനായിരുന്നു.

ടെസ്റ്റിലെ മാന്‍ ദ് ഓഫ് സീരീസുകളുടെ എണ്ണത്തില്‍ മുരളീധരനൊപ്പമെത്തിയെങ്കിലും വിക്കറ്റ് വേട്ടയില്‍ മുരളീധരനൊപ്പമെത്താന്‍ 38കാരനായ അശ്വിന് ഇനിയും 273 വിക്കറ്റുകള്‍ കൂടി വേണം. അശ്വിന് 527 വിക്കറ്റുകളുള്ളപ്പോള്‍ മുരധീരന്‍ 800 വിക്കറ്റുകളുമായാണ് ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

61 ടെസ്റ്റ് പരമ്പരകളില്‍ 9 തവണ പരമ്പരയുടെ താരമായിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ട് ഇതിഹാസം ജാക് കാലിസാണ് അശ്വിനും മുരളീധരനും പിന്നിലുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ 200 ടെസ്റ്റും 74 പരമ്പരകളും കളിച്ച ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും 104 ടെസ്റ്റും 39 പരമ്പരകളും കളിച്ച് അഞ്ച് തവണ പരമ്പരയുടെ താരമായിട്ടുള്ള വീരേന്ദര്‍ സെവാഗാണ് അശ്വിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. അനില്‍ കുംബ്ലെ(4), രാഹുല്‍ ദ്രാവിഡ്(4), ഹര്‍ഭജന്‍ സിംഗ്(4), വിരാട് കോലി(3), സൗരവ് ഗാംഗുലി(3), മുഹമ്മദ് അസ്ഹറുദ്ദീന്‍(3), ഇഷാന്ത് ശര്‍മ(3) എന്നിവരാണ്

You may also like

Leave a Comment