പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തിന് വിവര്‍ത്തന കമ്പനികളുടെ കണ്‍സോര്‍ഷ്യമായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റര്‍പ്രട്ടിംഗ്, ട്രാന്‍സ്ലേഷന്‍ ആന്റ് ലോക്കലൈസേഷന്‍ ബിസിനസസിന്റെ സംവാദ് 2024 അവാര്‍ഡ്. എംഎ. പ്രോഗ്രാമിലെ ബിസിനസ് സൗഹൃദ കോഴ്സുകളുടെ ഉള്ളടക്കം പരിഗണിച്ചാണ് മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. വിവര്‍ത്തനത്തിന്റെയും പ്രാദേശികവത്കരണത്തിന്റെയും ഉയര്‍ന്നുവരുന്ന തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീനം നല്‍കി വരുന്നതിനുള്ള അംഗീകാരം കൂടിയാണ് അവാര്‍ഡ്. ഭാഷാശാസ്ത്ര വിഭാഗത്തില്‍ പഠനം പൂര്‍ത്തിയാക്കിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിവര്‍ത്തകര്‍, കണ്ടന്റ് മാനേജര്‍മാര്‍, ഭാഷാ വിദഗ്ധര്‍ എന്നീ നിലകളില്‍ വിവിധ കമ്പനികളില്‍ ജോലി ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജി. പളനിരാജന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
കേരള കേന്ദ്ര സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തിന് ട്രാന്‍സ്ലേഷന്‍ ബിസിനസ് അവാര്‍ഡ്
22