കൊച്ചി: കേരളത്തില്‍ കഴിഞ്ഞ ദിവസം വര്‍ധനവുമായെത്തിയ സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച (07.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 11185 രൂപയാണ്. പവന് 400 രൂപ കുറഞ്ഞ് 89480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റിനും വില കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 9235 രൂപയും പവന് 320 രൂപ കുറഞ്ഞ് 73880 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 163 രൂപയില്‍നിന്ന് 1 രൂപ കുറഞ്ഞ് 162 രൂപയുമാണ്.




