കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു

കാഷ്വാലിറ്റിയിലെ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി ചികിത്സയ്ക്ക് എത്തിയവര്‍ തമ്മില്‍ അടിപിടിയുണ്ടായ സംഭവത്തില്‍ അക്രമികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒ.പി ബഹിഷ്‌കരിക്കുന്നത്. ഒരു മണിക്കൂറാണ് ഒപി ബഹിഷ്‌കരിക്കുന്നത്.

കാസര്‍കോട് അണങ്കൂര്‍ ബെദിര സ്വദേശികളായ സഹോദരങ്ങളാണ് തമ്മില്‍ തല്ലി പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയ ശേഷവും കൈയേറ്റം തുടര്‍ന്നത്
സംഭവത്തില്‍ പൊലീസ് കേസ് എടുത്തു

ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറിയതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് പൊലീസ് കേസ് എടുത്തത്

Scroll to Top