കുമ്പള.കുമ്പളയിലെ പഴയകാല വ്യാപാരികളിലൊരാളും,സീമ ഫുട് വേയര്‍ ഉടമയുമായ കുണ്ടങ്കറഡുക്കയിലെ മമ്മു ഹാജി (65)സീമ അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ സന്ധ്യയോടെയായിരു ന്നു മരണം.
കുമ്പള ബദര്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും, ജോയിന്‍ സെക്രട്ടറിയുമായുമൊക്കെ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ:പരേതയായ ആയിഷ താജ്, സുഹ്റ. മക്കള്‍:മുനീര്‍, റിയാസ്, കബീര്‍, ഷബീര്‍,റഹീസ്, മുനീസ്,പരേതയായ റുക്‌സാന .മരുമകള്‍: മിസ്രിയ.
മയ്യത്ത് ഇന്ന് രാവിലെ 11 മണിയോടെ കുമ്പള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ കബറടക്കി. വിയോഗത്തില്‍ കുമ്പള ബദര്‍ ജുമാ മസ്ജിദ് കമ്മിറ്റി,വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് കമ്മിറ്റി,ത്വാഹ മസ്ജിദ് കമ്മിറ്റി അനുശോചിച്ചു.




