7 മീറ്ററോളം നീളം, ഒറ്റമശ്ശേരി തീരത്ത് കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം, കരയ്ക്കടുപ്പിച്ചത് കയര്‍ കെട്ടി വലിച്ച്
വെറ്ററിനറി ഡോക്ടര്‍മാര്‍ സ്ഥലത്ത് എത്തി പോസ്റ്റ്മോര്‍ട്ടം നടത്തി
ആലപ്പുഴ: ഒറ്റമശ്ശേരി കടല്‍ത്തീരത്ത് കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. ഏഴ് മീറ്ററോളം നീളമുള്ള തിമിംഗലമാണ് തീരത്ത് അടിഞ്ഞത്. തിമിംഗലത്തിന്റെ ജഡം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ അര്‍ത്തുങ്കല്‍ തീരദേശ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഫിഷറീസ് വകുപ്പും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. കൂറ്റന്‍ തിമിംഗലമായതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് ജഡം കരയ്ക്കടുപ്പിച്ചത്. വലിയ കയര്‍ കെട്ടി വലിച്ചെങ്കിലും രണ്ട് തവണ കയര്‍ പൊട്ടിപ്പോയി.
വെറ്ററിനറി ഡോക്ടര്‍മാര്‍ സ്ഥലത്ത് എത്തി ജഡം പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തിമിംഗലം കരയ്ക്ക് അടിഞ്ഞതിന്റെ കാരണം വ്യക്തമാകൂ.