മൊഗ്രാല്‍.എസ് ഐ ആറിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിന്റെ എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കേണ്ടതില്‍ വോട്ടര്‍മാര്‍ക്കുണ്ടായിട്ടുള്ള ആശങ്കയും, സംശയങ്ങളും ദൂരീകരിക്കാന്‍ മൊഗ്രാല്‍ ദേശീയവേദി മൊഗ്രാലില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.
വോട്ടര്‍ പട്ടികയിലെ വോട്ടറുടെ ഫോട്ടോ പതിപ്പിച്ച വിവരങ്ങളാണ് ഫോമില്‍ ഉള്ളത്. ഫോമിലുള്ള പല വിവരങ്ങള്‍ക്കും വ്യക്തത ഇല്ലാത്തതിനാലാണ് വോട്ടര്‍മാരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. നൂറുകണക്കിന് വോട്ടര്‍മാര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ സഹായം തേടിയെത്തി. ഇതിന്റെ ഉദ്ഘാടനം സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ നിര്‍വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ മുഖ്യാതിഥിയായി സംബന്ധിച്ചു.ബിഎല്‍ഒ മാരായ ശിഹാബ് മാഷ് കൊപ്പളം, അബ്ദുല്‍ ഖാദര്‍ നട്പ്പളം,മുഹമ്മദ് കുഞ്ഞി കെ നാങ്കി എന്നിവര്‍ ഇത് സംബന്ധിച്ച് വോട്ടര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തി.സെഡ് എ മൊഗ്രാല്‍,എംജിഎ റഹ്‌മാന്‍,നാസര്‍ മീലാദ്, അനീസ് കോട്ട എന്നിവര്‍ വോട്ടര്‍ ലിസ്റ്റ് പരിശോധിച്ച് വോട്ടര്‍മാര്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ചടങ്ങില്‍ ദേശീയവേദി പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു.ദേശീയവേദി ഉപദേശക സമിതി ചെയര്‍മാന്‍ എം മാഹി മാസ്റ്റര്‍,മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡണ്ട് വിപി അബ്ദുല്‍ ഖാദര്‍ ഹാജി, വ്യവസായ പ്രമുഖന്‍ എം എ ഹമീദ് സ്പിക്, അബൂബക്കര്‍ ലാന്‍ഡ്മാര്‍ക്ക്,പിടിഎ പ്രസിഡന്റ ലത്തീഫ് കൊപ്പളം,ഹമീദ് പെര്‍ വാഡ്,ദേശീയവേദി ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ്,വൈസ് പ്രസിഡന്റ് എച്ച് എം കരീം,വിജയകുമാര്‍, ജോയിന്‍ സെക്രട്ടറിമാരായ ബി എ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് സാഹിബ്, ഗള്‍ഫ് പ്രതിനിധികളായ മാമു ഹാജി,പി വി അന്‍വര്‍,ബിഎം സുബൈര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എംഎ മൂസ,എം എം റഹ്‌മാന്‍, കെ പി മുഹമ്മദ് സ്മാര്‍ട്ട്, മുഹമ്മദ് അബ്‌ക്കോ, അബ്ദുല്ല കുഞ്ഞി നട്പ്പളം,ടിഎ ജലാല്‍, വിശ്വനാഥന്‍, ഷാഫി കല്ലുവളപ്പില്‍,അബ്ബാസ് നട്പ്പളം,ഖലീല്‍ കടവത്ത് എന്നിവര്‍ സംബന്ധിച്ചു.




