‘നവകേരള സര്‍വേ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം,നാട്ടുകാരുടെ പണം ഉപയോഗിച്ച് തുടര്‍ഭരണം ഉറപ്പാക്കാന്‍ ശ്രമം’
തിരുവനന്തപുരം: നവകേരള സര്‍വേ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും നാട്ടുകാരുടെ പണം ഉപയോഗിച്ച് തുടര്‍ഭരണം ഉറപ്പാക്കാന്‍ ശ്രമം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുടര്‍ഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. തുടര്‍ഭരണം ഉറപ്പാക്കണമെങ്കില്‍ സിപിഐഎമ്മിന്റെ കൈയില്‍ ഇരിക്കുന്ന ഫണ്ട് വെച്ച് ചെലവഴിക്കണം. നാട്ടുകാരുടെ നികുതി പണം ഉപയോ?ഗിച്ച് തുടര്‍ഭരണം ഉറപ്പാക്കന്‍ വരേണ്ടയെന്നും വി ഡി സതീശന്‍ പറഞ്ഞു.
നവകേരള സര്‍വേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്ത് സംഭവത്തിലും വി ഡി സതീശന്‍ പ്രതികരിച്ചു. സുപ്രീംകോടതിയില്‍ ഹാജരായി സ്റ്റേ പിന്‍വലിപ്പിക്കും. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഡാറ്റ ഉപയോഗിച്ച് കോണ്‍ഗ്രസ് ഒരു സര്‍വേയും നടത്തുന്നില്ല.ഞങ്ങള്‍ ഡാറ്റ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ കേസെടുക്കട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഡേറ്റ ചോര്‍ത്തിയെന്നും വി ഡി സതീശന്‍ ആരോപിച്ചു.
കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് എത്തുമോ എന്ന ചോദ്യത്തിനും വി ഡി സതീശന്‍ മറുപടി നല്‍കി. വിസ്മയം ഉണ്ടാകുമ്പോള്‍ ആദ്യം മാധ്യമങ്ങളോട് പറയുമെന്നും മധ്യകേരളത്തില്‍ യുഡിഎഫ് വന്‍ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ മുഴുവന്‍ സീറ്റുകളും പിടിക്കും. കോട്ടയം ജില്ലയില്‍ ബഹുഭൂരിഭാ?ഗം സീറ്റുകളും പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പള പരിഷ്‌കരണം അടുത്ത സര്‍ക്കാരിന് ബാധ്യത കൈമാറുകയാണെന്നും അധികാരത്തില്‍ തുടരില്ല എന്ന ഉറപ്പാണ് ഇതിനു പിന്നിലെന്നും വി ഡി സതീശന്‍ പറഞ്ഞു.




