വര്‍ഷങ്ങള്‍ നീണ്ട പഠനം, പരിശോധന; നാര്‍ളം ബ്ലോക്ക് ബോക്‌സൈറ്റ് ഖനനത്തിനു ടെന്‍ഡര്‍: ഖനനം 82.15 ഹെക്ടര്‍ സ്ഥലത്ത്

കാറഡുക്ക .
വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങള്‍ക്കും
പരിശോധനകള്‍ക്കുമൊടുവില്‍ കാറഡുക്ക പഞ്ചായത്തിലെ നാരളം ബോക്‌സൈറ്റ് ബ്ലോക്ക് ഖനനത്തിനു ടെന്‍ഡര്‍ ക്ഷണിച്ച് സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്. നാര്‍ളത്തെ വനഭൂമി ഉള്‍പ്പെടുന്ന 82.15 ഹെക്ടര്‍ സ്ഥലത്ത് ഖനനം ചെയ്യാനുള്ള ടെന്‍ഡറാണ് ക്ഷണിച്ചത്. എംഎസിസി ലിമിറ്റഡിന്റെ ഇ-ലേല പോര്‍ട്ടല്‍ വഴിയാണ് ടെന്‍ഡര്‍ നടത്തുന്നത്. രാജ്യത്തെ കമ്പനികള്‍ക്കു മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. ഈ ഏപ്രില്‍ മാസം 20നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതിനു മുന്നോടിയായി താല്‍പര്യമുള്ള കമ്പനി പ്രതിനിധികളുമായി മാര്‍ച്ച് 19ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അധികൃതര്‍ കുടിക്കാഴ്ച നടത്തും. ഖനന സ്ഥലം സംബന്ധിച്ചും മറ്റും കമ്പനികള്‍ക്കുള്ള സംശയം ദുരീകരിക്കുന്നതിനു വേണ്ടിയാണ് ഈ

സിമന്റ് നിര്‍മാണത്തിനുപയോഗിക്കുന്ന അലുമിനിയത്തിന്റെ അംശം കുടുതലുള്ള പാറകളാണ് നാര്‍ളം ബ്ലോക്കില്‍ കണ്ടെത്തിയിട്ടുള്ളത്. ഏകദേശം 500 കോടി രൂപ ലേലത്തിലൂടെ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചെങ്കല്‍ ഖനനം ചെയ്യുന്നതിനു സമാനമായി പാറകള്‍ പൊട്ടിച്ചുകൊണ്ടുപോവുകയാണ് ബോക്‌സൈറ്റ് ഖനനം എന്നതിലൂടെ ഉദ്ദേശിക്കുന്നത്. പാറകള്‍ കൊണ്ടുപോയി സംസ്‌കരിച്ചാണ് അതില്‍നിന്നു ബോക്‌സൈറ്റ് വേര്‍തിരിച്ചെടുക്കുന്നത്. നാര്‍ളത്ത് ഖനനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തിന്റെ 90 ശതമാനത്തിലേറെയും വനഭൂമിയാണ്. അതുകൊണ്ട് ടെന്‍ഡര്‍ എടുക്കുന്ന കമ്പനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഉള്‍പ്പെടെ വാങ്ങേണ്ടതുണ്ട്. അതുകൊണ്ട് ടെന്‍ഡര്‍ കഴിഞ്ഞാലും ഉടനെ ഖനനം തുടങ്ങാനിടയില്ല.

Scroll to Top