ജനുവരി മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും ലഭിക്കാനുണ്ട്, സര്‍ക്കാരിന്റെ ആശ സംഗമം ധൂര്‍ത്ത്: ആശാ വര്‍ക്കേഴ്സ്

സര്‍ക്കാരിന്റെ തിരുവനന്തപുരത്തെ ആശ സംഗമം പരിപാടിക്കെതിരെ വിമര്‍ശനവുമായി ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. ജനുവരി മാസത്തെ വേതനം ഇതുവരെ ലഭിച്ചില്ല. എന്നിട്ടും സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി പരിപാടി നടത്തുന്നു എന്ന് ആരോപണം. ലഭിക്കാനുള്ളത് ജനുവരി മാസത്തെ ഓണറേറിയം ഇന്‍സെന്റീവ് തുടങ്ങിയവ. സര്‍ക്കാരിന്റെ നടപടി ധൂര്‍ത്തെന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.

അതേസമയം വിഷയത്തില്‍ മറുപടിയുമായി മുന്‍ ആരോഗ്യ മന്ത്രി പി കെ ശ്രീമതി രംഗത്തെത്തി. ആശമാര്‍ക്കും ആഘോഷം വേണ്ടേ. സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കുമെന്നും പി കെ ശ്രീമതി പറഞ്ഞു മറ്റ് സംസ്ഥാനങ്ങളില്‍ ആശ മാര്‍ക്ക് ലഭിക്കുന്നത് 3500ല്‍ താഴെയെന്നും പ്രതികരണം. ആശാസംഗം പരിപാടി നടക്കുന്നത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ആശമാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

കേരള സ്റ്റോറി 2വിന് സ്റ്റേ; സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി
റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വിവാദ സിനിമ കേരള സ്റ്റോറി 2ന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാര്‍ദ്ദത്തിന് ഭീഷണിയാകുമെന്ന് നിരീക്ഷിച്ചും സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റേ ചെയ്തത്. കേരള സ്റ്റോറി കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാന്‍ അവസരം ഒരുക്കുന്നതില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ഒഴിഞ്ഞുമാറി എന്നും ഹൈക്കോടതി പറഞ്ഞു.

Scroll to Top