കാര്‍ഷിക മേഖലയിലേക്ക് ഊന്നല്‍ നല്‍കി മടിക്കൈ പഞ്ചായത്ത് ബജറ്റ്

കാര്‍ഷികമേഖലക്കും പശ്ചാത്തല വികസനത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട്
മടിക്കൈ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് പി.വി.ജ്യോതി അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രകാശന്‍ അധ്യക്ഷത വഹിച്ചു .

കാര്‍ഷികമേഖലക്കും പശ്ചാത്തല വികസനത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട്
മടിക്കൈ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.
207745000 വരവും 116072913 രൂപ ചിലവും 91672087 മിച്ചവും പ്രതീക്ഷിക്കുന്ന മടിക്കൈ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് പി.വി.ജ്യോതി അവതരിപ്പിച്ചു. ബജറ്റ് അവതരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രകാശന്‍ അധ്യക്ഷനായി.
കാര്‍ഷിക ഗ്രാമമായ മടിക്കൈയിലെ കര്‍ഷകര്‍ക്ക് ക്ഷേമകരമായ ഒട്ടേറെ പദ്ധതികളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മടിക്കൈയുടെ തനത് സംസ്‌ക്കാരവും പൈതൃകവും സാഹിത്യവും ഉള്‍പ്പെടുത്തിക്കൊണ്ട് മടിക്കൈ ലിറ്ററേച്ചര്‍ ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു. പഞ്ചായത്തിലെ മുഴുവന്‍ ക്ലബ്ബുകളേയും ഏകോപിപ്പിച്ചുകൊണ്ട് കായികമേഖലയെ പരിപോഷിക്കാനായി മടിക്കൈ പ്രീമിയര്‍ലീഗ് നടത്തും. മുഴുവന്‍ സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് പ്രാദേശിക ചരിത്ര നിര്‍മ്മാണവും നടത്തും. അംഗണ്‍വാടികള്‍, സ്‌കൂളുകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങളും പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലകളിലെ ഉന്നമനത്തിനും ബജറ്റില്‍ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. ഗ്രാമത്തില്‍ മുഴുവന്‍ വെളിച്ചമെത്തിക്കുക എന്ന ലക്ഷ്യവുമായി ഗ്രാമരശ്മി പദ്ധതി നടപ്പിലാക്കും. ഓരോ വീടുകള്‍ക്ക് മുന്നിലും തെരുവുവിളക്ക് സ്ഥാപിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്

Scroll to Top