സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നായ വളര്‍ത്തുന്നതിന് നിയന്ത്രണമോ,വിലക്കോ വേണം.
-മൊഗ്രാല്‍ ദേശീയവേദി
മൊഗ്രാല്‍. ജില്ലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നായ വളര്‍ത്തുന്നതിന് നിയന്ത്രണമോ,വിലക്കോ ഏര്‍പ്പെടുത്തണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് അവിടെയുണ്ടാകുന്ന നായക്കൂട്ടങ്ങള്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഒരു കുട്ടിക്ക് കഴിഞ്ഞ ആഴ്ചയാണ് നായയുടെ കടിയേറ്റത്.ഈ സാഹചര്യത്തില്‍ നായയെ ജീവനക്കാര്‍ക്ക് കെട്ടിയിട്ട് വളര്‍ത്താന്‍ സംവിധാനം ഉണ്ടാക്കണം. അല്ലെങ്കില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്നും ദേശീയവേദി ആവശ്യപ്പെട്ടു.
ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളിലാണ് ഏറെയും നായ്ക്കൂട്ടങ്ങളുടെ വിളയാട്ടം. യാത്രക്കാര്‍ വിശ്രമിക്കേണ്ട ഇടങ്ങളൊക്കെ നായ്ക്കൂട്ടം കയ്യേറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത് യാത്രക്കാര്‍ക്ക് ഏറെ പ്രയാസവും,ഭീഷണിയും ഉണ്ടാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും, പോലീസ് സ്റ്റേഷനുകളിലും ഇതുതന്നെയാണ് സ്ഥിതി.സ്ത്രീകളും, കുട്ടികളും,രോഗികളും, മുതിര്‍ന്ന പൗരന്മാരും പോലീസ് സ്റ്റേഷനിലും, ആശുപത്രികളിലും എത്തുമ്പോള്‍ വരവേല്‍ക്കുന്നത് നായ്ക്കൂട്ടങ്ങളാണ്.ചില തന്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടമുണ്ട്. ഇവയൊക്കെ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ദേശീയവേദി ആവശ്യപ്പെടുന്നത്.
നാടുനീളെ നായ ശല്യത്തില്‍ പൊതുജനങ്ങള്‍ പൊറുതിമുട്ടി നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നായ സ്‌നേഹം. പെറ്റ് പെരുകി കൊണ്ടിരിക്കുന്ന നായ്ക്കൂട്ടങ്ങള്‍ റോഡില്‍ കിടന്നും, ഇരുചക്രവാഹനക്കാരുടെ മേല്‍ ചാടി വീണും, യാത്രക്കാര്‍ നിയന്ത്രണം തെറ്റി വീണ് പരിക്കേല്‍ക്കുകയും ചെയ്യുന്നത് ജില്ലയില്‍ നിത്യ സംഭവമാണ്.ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരാംവണ്ണം ഉപയോഗപെടുത്തുന്നില്ലെന്ന പരാതിയുമുണ്ട്.