പൗരപ്രമുഖനും,മുസ്ലിം ലീഗ് നേതാവുമായിരുന്നു
കുമ്പള. പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുമ്പള പേരാല്‍ മടിമുഗറിലെ പിഎസ് മുഹമ്മദ് ഹാജി(84) അന്തരിച്ചു.
അറിയപ്പെടുന്ന പരമ്പരാഗത കര്ഷകന് കൂടിയായിരുന്നു പി എസ് മുഹമ്മദ് ഹാജി. പേരാല്‍ മടിമുഗര്‍ ജുമാ മസ്ജിദ് പ്രസിഡണ്ട്, മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട്, തനിമയുള്ള മാപ്പിളപ്പാട്ട് കലാകാരന്, പൊതുമരാമത്ത് കരാറുകാരന് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് വരികയായിരുന്നു.
70,80 കാലഘട്ടത്തില്‍ കല്യാണ വീടുകളിലെ കൈമുട്ടുപാട്ടുകള്ക്കും,തനിമയോടെയുള്ള സെബീന പാട്ടുകള്‍ ക്കും നേതൃത്വം നല്‍കിയിരുന്നത് പി എസ് മുഹമ്മദ് ഹാജിയായിരുന്നു. കുമ്പള ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച കര്ഷകന് എന്ന നിലയില്‍ 2021ലെ ദേശീയ കര്‍ഷക ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി പിഎസ് മുഹമ്മദ് ഹാജിയെ ആദരിച്ചിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം.
ഖദീജയാണ് ഭാര്യ. മക്കള്‍:ഷെയ്ക്കലി, അബ്ദുള്ള, അബ്ദുല്‍ റഹ്മാന്, യൂസഫ്, അബ്ദുല്‍ അസീസ്, ഇസ്മായില്‍, ആയിഷ.
മരുമക്കള്‍: അബ്ബാസ് (കൊടിയമ്മ),റംഷി (മൊഗ്രാല്‍ പുത്തൂര്‍) മറിയമ്മ (കോട്ടകുന്ന്) കുബ്ര (പാച്ചാനി)റുബീന (മൊഗ്രാല്‍). മൈമൂന(മഞ്ചേശ്വരം)സുഹ്റ(പയ്യക്കി).
നിര്യാണത്തില്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി, പേരാല്‍ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി, മൊഗ്രാല്‍ ദേശീയ വേദി അനുശോചിച്ചു.