വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാസറഗോഡ് പാടി എടനീര്‍ ചീരാളി എന്ന സ്ഥലത്ത് താമസിച്ചുവരുന്ന അന്യായക്കാരിയെ പ്രതി വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതായി പരാതി.
2024 ഫെബ്രുവരി മാസത്തില്‍ ഒരു ദിവസം അന്യായക്കാരിയുടെ വീടിന് സമീപമുള്ള തോട്ടിന്‍കരയിലെ കാടിന്റെ മറവില്‍ വെച്ചും, തുടര്‍ന്ന് 2025 ഡിസംബര്‍ വരെയുള്ള കാലയളവില്‍ അന്യായക്കാരി താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചും, അന്യായക്കാരിയുടെ ഇഷ്ടത്തിന് വിരുദ്ധമായി പ്രതി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വനിത പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 06/2026, u/s 64(2)(m), 69 BNS പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസിലെ പ്രതിയായ കണ്ണൂര്‍ ഇടയന്നൂര്‍ പാലയോട് യദുനന്ദ് ആര്‍ (21) എന്നയാളെ കണ്ണൂര്‍ താളികാവ് മഞ്ഞപാലം എന്ന സ്ഥലത്ത് വെച്ച് കാസറഗോഡ് എ.എസ്.പി. അച്യുത് അശോക് ഐ.പി.എസിന്റെ ന്റെ നേതൃത്വത്തില്‍, കാസറഗോഡ് വനിത പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അജിതയുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ SAGOC ടീമിന്റെ സഹായത്തോടെയും കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തി, ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ തുടര്‍നടപടികള്‍ പുരോഗമിച്ചുവരികയാണ്.

Scroll to Top