കോലായ് ഇഫ്താര്‍ സംഗമം നടത്തി.

ലോകരംഗം വല്ലാതെ കലുഷിതമായിക്കൊണ്ടിരിക്കുമ്പോള്‍ , മൈത്രിയില്‍ നിന്ന് മാനവകുലം നന്നേ അകന്നു പോയ് കൊണ്ടിരിക്കുമ്പോള്‍ മനുഷ്യനെ പരസ്പരം യോജിപ്പിക്കുന്നതില്‍ ഇഫ്താറുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന് കോലായില്‍ വെച്ച് നടന്ന ഇഫ്താര്‍ സംഗമം 2026 ല്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കരീം ചൗക്കിയുടെ ആമുഖ ഭാഷണത്തോടെ തുടക്കം കുറിച്ച പരിപാടിയില്‍ കാസര്‍കോട് സ്റ്റേഷന്‍ സി.ഐ. പി. നളിനാക്ഷന്‍ , താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.ശ്യാമള ദേവി , സെക്രട്ടറി പി.ദാമോദരന്‍ , താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ കെ.വി. ഗോവിന്ദന്‍ മാസ്റ്റര്‍ , എസ്.വി. അശോക് കുമാര്‍ , അനിത ഡിസൂസ , ജയശ്രീ ടീച്ചര്‍ , സുലേഖ മാഹിന്‍ , ഡോ. എം.എ. മുംതാസ് , ലൈബ്രറി ഭാരവാഹികളായ ഹസൈനാര്‍ തോട്ടും ഭാഗം , ഇബ്‌റാഹിം ബാങ്കോട് , സി.എല്‍. ഹമീദ് , സ്‌കാനിയ ബെദിര , അലി മറിയാസ് , ഉബൈദ് ഉദുമ , മുഹമ്മദലി ചിത്താരി , സലീം മുഹ്‌സിന്‍ , നിസാര്‍ പെര്‍വാഡ് ,ഷാഹുല്‍ ഹമീദ് കുമ്പള, അംജത് ചെര്‍ക്കള , റഷീദ് ബാവ , ബഷീര്‍ അത്തി വളപ്പ് , റഹ്‌മാന്‍ മുട്ടത്തോടി , മുഹമ്മദ് ഈച്ചിലങ്കാല്‍ , ജമീല ഉദുമ , ഫാത്തിമ ഫൗസി ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹനീഫ് തുരുത്തിയും ബഷീര്‍ പടിഞ്ഞാര്‍ മൂലയും ഇഫ്താര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Scroll to Top