ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്ന അപൂര്‍വ്വ പൂര്‍ണചന്ദ്രഗ്രഹണമാണിത്
ആകാശ കാഴ്ചകള്‍ എപ്പോഴും വിസ്മയമുണര്‍ത്തുന്നവയാണ്. ഓരോ കാഴ്ചകളും എപ്പോഴും മനോഹരവുമാണ്. അക്കൂട്ടത്തിലൊന്നാണ് ചന്ദ്രഗ്രഹണം. ഈ വര്‍ഷം മാര്‍ച്ച് 3 നാണ് 2026 ലെ ആദ്യത്തെ ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്ന അപൂര്‍വ്വ ചന്ദ്രഗ്രഹണം സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ അപൂര്‍വ്വ ആകാശ വിസ്മയം ദൃശ്യമാകും.
പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ നിഴല്‍ നേരിട്ട് ചന്ദ്രനില്‍ പതിക്കുകയും ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോള്‍ ചന്ദ്രന്‍ ചുവന്ന നിറത്തില്‍ കാണപ്പെടുകയും ചെയ്യും. ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണമാണിത്. ഇന്ത്യയില്‍ ഗ്രഹണം തുടക്കം മുതല്‍ അവസാനം വരെ കാണാനാവില്ല എങ്കിലും ചന്ദ്രോദയത്തിന് തൊട്ടുപിന്നാലെ ചന്ദ്രന്‍ ചുവപ്പായി മാറുന്നത് പല പ്രദേശങ്ങളിലും കാണാന്‍ കഴിയും.
എന്താണ് എങ്ങനെയാണ് ഇത് സംഭവിക്കുന്നത്
ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരികയും സൂര്യന്റെ നേരിട്ടുളള പ്രകാശത്തെ തടയുകയും അതിന്റെ വഴിയില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുമ്പോള്‍ പൂര്‍ണ്ണചന്ദ്രഗ്രഹണം സംഭവിക്കുന്നു. സൂര്യപ്രകാശം ചന്ദ്രോപരിതലത്തില്‍ പതിക്കുന്നതിന് മുന്‍പ് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നതിനാല്‍ ചന്ദ്രന്‍ പലപ്പോഴും ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നു. അതുകൊണ്ടാണ് ഗവേഷകര്‍ ഇതിനെ രക്തചന്ദ്രന്‍ എന്ന് വിളിക്കുന്നത്.
ചന്ദ്രഗ്രഹണം സംഭവിക്കുന്ന സമയം
മാര്‍ച്ച് 3 ന് സംഭവിക്കുന്ന പൂര്‍ണചന്ദ്രഗ്രഹണം പല ഘട്ടങ്ങളായിട്ടാണ് സംഭവിക്കുന്നത്.
നിഴലും വെളിച്ചവും പരസ്പരം ലയിച്ചുചേരുന്ന പെനംബ്രല്‍ ഘട്ടം ഏകദേശം ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഉച്ചയ്ക്ക് 2.14 ന് ആരംഭിക്കും
3.20 ആകുമ്പോള്‍ ഭാഗീക ഗ്രഹണം ആരംഭിക്കുന്നു.
വൈകുന്നേരം 4.34 ആകുമ്പോഴേക്കും പൂര്‍ണഗ്രഹണം ആരംഭിക്കുന്നു.
5.3 ആകുമ്പോഴേക്കും പരമാവധി ഗ്രഹണത്തിലേക്കെത്തുകയും ചന്ദ്രന് ചുവപ്പ് നിറമാവുകയും ചെയ്യും.
വൈകുന്നേരം 6.48 ആകുമ്പോഴേക്കും ഗ്രഹണം അവസാനിക്കും.
താ
സാധാരണയായി ചന്ദ്രോദയത്തിന് ഏകദേശം 15-25 മിനിറ്റ് നേരത്തുണ്ടാകുന്ന ചുവപ്പ് കലര്‍ന്ന തിളക്കം എപ്പോഴും മനോഹരമായ കാഴ്ചയാണ്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഗ്രഹണം ആരംഭിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ചന്ദ്രന്‍ ഉദിക്കും.അതുകൊണ്ടുതന്നെ മിക്ക സ്ഥലങ്ങളിലും ഗ്രഹണത്തിന്റെ അവസാന ഭാഗം മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.
ഇന്ത്യയില്‍ എവിടെയൊക്കെ കാണാം
വടക്കുകിഴക്കന്‍ ഇന്ത്യ (അസം, അരുണാചല്‍ പ്രദേശ്, മേഘാലയ): ഇവിചടെ ചന്ദ്രന്‍ കടും ചുവപ്പ് നിറത്തില്‍ ഉദിച്ചേക്കാം.
കിഴക്കന്‍ നഗരങ്ങള്‍ (കൊല്‍ക്കത്ത, ഭുവനേശ്വര്‍, പട്ന): ഗ്രഹണത്തിന്റെ അവസാന ഘട്ടത്തിന്റെയോ പൂര്‍ണ ഘട്ടത്തിന്റെയോ കാഴ്ചകള്‍ കാണാം.
വടക്കന്‍, മധ്യ, പടിഞ്ഞാറന്‍, തെക്കന്‍ നഗരങ്ങള്‍ (ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്): സന്ധ്യാസമയത്ത് ചന്ദ്രന്‍ ഉദിച്ചതിന് തൊട്ടുപിന്നാലെ ഈ സ്ഥലങ്ങള്‍ മിക്കവാറും അന്തിമ ഭാഗിക ഘട്ടങ്ങള്‍ കാണാം.
ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാമോ?
സൂര്യഗ്രഹണത്തില്‍നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും.


