മഞ്ചേശ്വരം: സിബിഎസ്ഇ ഇന്റര്‍-സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കുഞ്ചത്തൂര്‍ പീസ് ക്രിയേറ്റീവ് സെന്‍ട്രല്‍ സ്‌കൂള്‍ മൈതാനിയില്‍ നടക്കും. ടൂര്‍ണമെന്റിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഖാദര്‍ സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കുഞ്ചത്തൂര്‍ പീസ് ക്രിയേറ്റീവ് സെന്‍ട്രല്‍ സ്‌കൂള്‍ മൈതാനിയില്‍ നവംബര്‍ 11 ന് ചൊവ്വാഴ്ച്ചയാണ് ‘സിബിഎസ്ഇ ഇന്റര്‍-സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്’ നടക്കുക. രാവിലെ 9:30-നു ഉദ്ഘാടന ചടങ്ങിന് ശേഷമാകും ടൂര്‍ണമെന്റ് ആരംഭിക്കുക, വൈകിട്ട് 3:30-നു സമാപിക്കും.വിവിധ സ്‌കൂളുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റിന്റെ പ്രധാന ഉദ്ദേശ്യം വിദ്യാര്‍ത്ഥികളില്‍ മികച്ച മത്സരാധിഷ്ഠിത മനോഭാവം വളര്‍ത്തുക, അവരുടെ ക്രീഡാശക്തി മെച്ചപ്പെടുത്തുക എന്നതാണ്. സിബിഎസ്ഇ സി ബസ് അനുസരിക്കുന്ന സ്‌കൂളുകള്‍ തമ്മിലാണ് മത്സരം നടക്കുന്നത്. മത്സരങ്ങളുടെ നിയമങ്ങള്‍, സംഘാടന ക്രമീകരണങ്ങള്‍ എന്നിവ ആദ്യം തന്നെ നിശ്ചയിച്ചിരിക്കുന്നതായി
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഖാദര്‍ പറഞ്ഞു.ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന അധ്യാപകരും അധികൃതരും കുട്ടികളുടെ കായിക കഴിവിനും അച്ചടക്കത്തിനിന്നും പ്രാധാന്യം നല്‍കുമെന്നും ഇത്തരത്തിലുള്ള കായിക പരിപാടികള്‍ ശരീരവികസനത്തോടൊപ്പം മാനസിക ശക്തിയും, കൂട്ടായ്മയുടെ ഗുണങ്ങള്‍ നല്‍കുമെന്നും,കൂടാതെ, ഇത് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവുകളും പ്രചോദനവും നല്‍കുമെന്നും പ്രിന്‍സിപ്പല്‍ വിശ്വാസം പ്രകടിപ്പിച്ചു.സ്‌കൂളിലെ അധ്യാപകരാം ഫഹദ്, എ എം ഹനീഫ് തുടങ്ങിയവരും വാര്‍ത്താ സമ്മേനത്തില്‍ പങ്കെടുത്തു.

സിബിഎസ്ഇ ഇന്റര്‍-സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 11 ന്.