മരക്കാപ്പുകടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് ഹൈസ്‌കൂളിന് കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉല്‍ഘാടനം കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് പൊതു മരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീ പി പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം വിജയന്‍, കൗണ്‍സിലര്‍മാരായ വി വി മണി, വി അബൂബക്കര്‍, ഗായത്രി എം വി, സീമ എന്‍ കെ, നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍മാരായ ബീന ബാലദാസന്‍, റഷീദ മുഷ്താഖ്, പി വി പ്രകാശന്‍, നാദിറ പള്ളിവളപ്പില്‍, ശ്രീജ സത്യന്‍ വി വി ജാനു, മുന്‍ കൗണ്‍സിലര്‍ കെ കെ ബാബു, ശബരീശന്‍ എ, പി വി ചന്ദ്രശേഖരന്‍, കെ കെ വല്‍സലന്‍, എ വി സത്യന്‍, ഷംസുദ്ദീന്‍ ആവിയില്‍, എല്‍ ഷംസുദ്ദീന്‍, അഡ്വ. നിസാം ഫലാഹ്, പിടിഎ പ്രസിഡണ്ട് ഒ വി ബാബു, എസ് എം സി ചെയര്‍മാന്‍ പ്രദീപ് മരക്കാപ്പ്, വികസനസമിതി ചെയര്‍മാന്‍ മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, മദര്‍ പി ടി എ പ്രസിഡണ്ട് വിനീത പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ സുമതി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ രവീന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു.
മരക്കാപ്പുകടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് ഹൈസ്‌കൂളിന് കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉല്‍ഘാടനം കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.




