ഇനി പരീക്ഷാക്കാലം.
എസ് എസ് എല്‍ സി,പ്ലസ് വണ്‍ പരീക്ഷകള്‍ വ്യാഴാഴ്ച തുടങ്ങും.
കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 58 ,721 വിദ്യാര്‍ത്ഥികള്‍.
എസ്എസ്എല്‍സി പരീക്ഷക്കായി 160 ഉം ഹയര്‍സെക്കന്‍ഡറിക്കായി 101 സെന്ററുകളുമാണ്
ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.
എസ്എസ്എല്‍സി,ഹയര്‍സെക്കന്‍ഡറി,വി എച്ച് എസ് ഇ
കുട്ടികള്‍ക്ക് ഇനി പരീക്ഷാക്കാലം.
വ്യാഴാഴ്ച മുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്.
പ്ലസ് ടു പരീക്ഷ വെള്ളിയാഴ്ച തുടങ്ങും.
എസ്എസ്എല്‍സി പരീക്ഷയ്ക്കായി
10,701ആണ്‍കുട്ടികളും,9 9 7 1 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.പട്ടികജാതി വിഭാഗത്തില്‍ 746 ഉം ,പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍
1 0 7 9 കുട്ടികളും പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തും.
ഹയര്‍സെക്കന്‍ഡറിയില്‍ 38,0 27 കുട്ടികളാണ്
ഇത്തവണ പരീക്ഷ എഴുതുന്നത്.ഇതില്‍ പ്ലസ് വണ്ണിന് 16,952 റെഗുലര്‍ വിദ്യാര്‍ത്ഥികളും ,
1382 ഓപ്പണ്‍ വിദ്യാര്‍ഥികളും അടക്കം 18334
കുട്ടികളും ,
പ്ലസ്ടുവില്‍ 17945 റെഗുലര്‍ വിദ്യാര്‍ത്ഥികളും,
1784 ഓപ്പണ്‍ വിദ്യാര്‍ത്ഥികളും അടക്കം 19,693 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
കൂടാതെ
പതിമൂന്നായിരത്തി മുന്നൂറ്റി എഴുപത്തിരണ്ട്
കുട്ടികള്‍ പ്ലസ് വണ്‍ ഇംപ്പൂവ്‌മെന്റ്
പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ടി ഐ എച്ച് എസ് എസ് നായന്മാര്‍ മൂലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് .785 വിദ്യാര്‍ത്ഥികള്‍.
ഏറ്റവും കുറവ് കുട്ടികളുള്ളത് ജി എച്ച് എസ് മൂടം ബയലിലാണ് .17 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എസ് എസ്സിലാണ് കൂടുതല്‍ കുട്ടികള്‍
പരീക്ഷ എഴുതുന്നത്.542 വിദ്യാര്‍ത്ഥികള്‍.
കുറവ് ജി എച്ച് എസ് പെരുമ്പട്ടയിലും,എ വി എന്‍ എച്ച് എസ് എസ് പെരിയയിലുമാണ്.
19 വീതം കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ സുഗമമായി എഴുതാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.




