കൊടകര : പൂജാരിയായ മറ്റത്തൂര്‍ വില്ലേജ് മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടില്‍, പ്രശ്‌ന പരിഹാരത്തിനായി എത്തി പൂജാരിയുടെ ഭാര്യയുടെ 12 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസ്സില്‍ കൊടകര പറക്കാട്ടു,കര സ്വദേശിനി മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യ (26)നെയാ,ണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
16.02.2026 തീയതി രാവിലെ 07.45 മണിക്കും രാത്രി 11,.00 മണിക്കും ഇടയിലുള്ള സമയത്താണ് പൂജാരിയുടെ വീട്ടിലെ ബെഡ്‌റൂമിലെ അലമാരക്കുള്ളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 12 പ,വനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വില വരുന്നതുമായ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയത്. യുവതി പ്രശ്‌നപരിഹാരത്തിനായി ഇടക്കിടെ പൂജാരിയുടെ വീട്ടില്‍ വരാറുണ്ട് ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക്, മാറിയ സമയത്താണ് പ്രതി തന്ത്രപൂര്‍വ്വം അലമാരയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കൈവശപ്പടുത്തിയത്. കേസിന്റെ ആദ്യഘട്ടത്തില്‍ പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയായ യുവതി മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കൊടകരയിലെ ഫിനാന്‍സ് കമ്പനിയില്‍ വില്‍പ്പന നടത്തുകയും ഇതിലൂടെ ലഭിച്ച പണം കൊണ്ട് പ്രതി പുതിയ സ്വര്‍ണ്ണാഭരണങ്ങളും, വീട്ടിലേക്ക് പുതിയ ഗൃഹോപകരണ,ങ്ങളും വാങ്ങുകയും പണയത്തിലിരുന്ന സ്വന്തം ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ വിനിയോഗിക്കുകയും ആര്‍ഭാട ജീവിതം നയിക്കുകയും ആണ് ചെയ്തത്. പിടിയിലാകുമ്പോ,ള്‍ മോഷ്ടിച്ച സ്വര്‍ണ്ണം തന്നെ ദേഹത്ത് അണിഞ്ഞിട്ടുമുണ്ടായിരുന്നു.
കൊടകര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെര്‍ലിന്‍ വി സ്‌കറിയ, സബ് ഇന്‍സ്‌പെക്ടര്‍, കൃഷ്ണ പ്രസാദ്, സുരേഷ് ഇ എ, അസിസ്റ്റന്റ് സബ് ഇന്‍സ്,പെക്ടര്‍ ഷീബ അശോകന്‍, ഷൈജി കെ ആന്റണി, ആഷ്‌ലിന്‍ ജോണ്‍, ജി എ,സ് സി പി ഒ ഡെനിന്‍ കെ ജെ, അഭിലാഷ് എം എം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Source: THRISSUR RURAL POLICE MEDIA RELEASE




