അമ്മായിയമ്മയുടെ, മാനസിക ഉപദ്രവത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. 4 വയസ്സുകാരന്‍ നഷ്ടമായത് സ്വന്തം അമ്മയെ…,,,,

അമ്മായിയമ്മയുടെ, മാനസിക ഉപദ്രവത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. 4 വയസ്സുകാരന്‍ നഷ്ടമായത് സ്വന്തം അമ്മയെ…,,,,

വിവാഹം കഴിഞ്ഞ് 5 വര്‍ഷം പിന്നിടുമ്പോഴും ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാന്‍ പോലും അനുവദിക്കാതെ അമ്മായിയമ്മ നടത്തിയ മാനസിക ഉപദ്രവിത്തില്‍ മനംനൊന്ത് 35 കാരിയായ ഐടി ജീവനക്കാരി ജീവനൊടുക്കി. പ്രമുഖ കമ്പനിയായ ഡെല്ലിലെ ഉദ്യോഗസ്ഥയായ സുഷമയാണ് ബെംഗളൂരുവില്‍ മ,രിച്ചത്. സംഭവത്തില്‍ സുഷമയുടെ ഭര്‍ത്താവ് പുനീത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു..

5 വര്‍ഷം മുന്‍പായിരുന്നു പുനീതും. സുഷമയും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് 4 വയസ്സുള്ള ഒരു മകന്‍ ഉണ്ട്. എന്നാല്‍ വിവാഹശേഷവും സുഷമയ്ക്ക് നേരെ അമ്മായിയമ്മ കല്‍പ്പനയില്‍ നിന്നും ക്രൂ,രമായ മാനസിക ഉപദ്രവങ്ങളാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മകന് ലഭിച്ച സ്ത്രീധനം കുറഞ്ഞുപോയി എന്ന പരാതി ഉന്നയിച്ച് കല്‍പ്പന സുഷമയെ നിരന്തരം അപമാനിക്കാറുണ്ടായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ഭക്ഷണം പാകം ചെയ്യുന്നതിനെച്ചൊല്ലി സുഷമയും കല്‍പ്പനയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സുഷമ ഭക്ഷണം ഉണ്ടാക്കേണ്ടതില്ല എന്ന് അമ്മായിയമ്മ കര്‍ക്കശമായ നിലപാടെടുത്തു. നിസ്സാര കാര്യങ്ങളില്‍ പോലും തന്നെ തടയുകയും, അപമാനിക്കുകയും ചെയ്യുന്നതിലെ മനോവിഷമത്തില്‍ മുറിയില്‍ കയറിയ സുഷമയെ പിന്നീട് തൂ,ങ്ങിയ്മ,രിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു.

സുഷമയുടെ വീട്ടുകാരുടെ പരാതിയില്‍ ഗാര്‍ഹിക ഉപ,ദ്രവം ഉള്‍പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഭര്‍ത്താവ് പുനീത് കുമാറിനെ അറസ്റ്റ് ചെയ്ത പോലീസ്, നിലവില്‍ ഒളിവില്‍ പോയിരിക്കുന്ന അമ്മായിയമ്മ കല്‍പ്പനയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി..

Scroll to Top