എല്‍ഡിഎഫിനെ വിജയിപ്പിക്കുക. (സി ഐ ടി യൂ )
കാഞ്ഞങ്ങാട്: നിയമസഭ തെരഞ്ഞടുപ്പിനോടനുവന്ധിച്ച് സി ഐ ടി യൂ മണ്ഡലം കണ്‍വെന്‍ഷന്‍ കുന്നുമ്മല്‍ ബേങ്ക് ഹാളില്‍ യു തമ്പാന്‍ നായരുടെ അദ്ധ്യക്ഷതയില്‍ സി ഐ ടി യൂ സംസ്ഥാന സെക്രട്ടറി സ: ടി കെ രാജന്‍ ഉല്‍ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്‍, അഡ്വ: പി അപ്പുക്കുട്ടന്‍, പി കെ രാമചന്ദ്രന്‍, പി കാര്യമ്പു. കെ ചന്ദ്രന്‍, കെ ടി കുഞ്ഞി മുഹമ്മദ്, യൂ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
ഏരിയ സെക്രട്ടറി കെ വി രാഘവന്‍ സ്വാഗതം പറഞ്ഞു.




