നഴ്സിംഗ് സമൂഹത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പന്‍;

Press Release

നഴ്സിംഗ് സമൂഹത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പന്‍; സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നല്‍കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍

Kochi, 05-03-2025 ‘നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും നട്ടെല്ലുമാണ് നഴ്സുമാര്‍. രോഗീപരിചരണത്തില്‍ അവര്‍ നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. നഴ്സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലര്‍ത്തുന്ന സ്ഥാപനമാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍. ഓരോ ദിവസവും അവര്‍ പുലര്‍ത്തുന്ന അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞങ്ങള്‍ ഹൃദയപൂര്‍വ്വം അംഗീകരിക്കുന്നു.

വേതനവുമായി ബന്ധപ്പെട്ട് കേരളത്തിലെ നഴ്സുമാര്‍ ഉന്നയിച്ചിട്ടുള്ള ആശങ്കകള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു ആരോഗ്യ സേവനദാതാവ് എന്ന നിലയില്‍, മിനിമം വേതന വിഷയത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന തീരുമാനത്തെ പൂര്‍ണ്ണമായും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ പിന്തുണയ്ക്കും .

സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ക്ക് അനുസൃതമായി ജീവനക്കാരുടെ വേതനം ക്രമീകരിക്കുന്നതില്‍ ആസ്റ്റര്‍ എപ്പോഴും കൃത്യത പുലര്‍ത്തിയിട്ടുണ്ട്. നിയമപരമായ വേതനത്തിന് പുറമെ, ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും ബോര്‍ഡിന്റെയും മാനേജ്മെന്റിന്റെയും തീരുമാനപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ട്.

തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോഴും രോഗീപരിചരണത്തിന് പ്രഥമ പരിഗണന നല്‍കുന്ന നഴ്സിംഗ് സമൂഹത്തോട് ഈ അവസരത്തില്‍ ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. അവരുടെ ഈ പ്രൊഫഷണലിസവും സേവനമനോഭാവവും നഴ്സിംഗ് എന്ന തൊഴിലിന്റെ ഉദാത്തമായ മാതൃകയാണ്. നഴ്സുമാര്‍ക്ക് അര്‍ഹമായ അംഗീകാരവും ബഹുമാനവും പിന്തുണയും ലഭിക്കുന്ന മികച്ചൊരു തൊഴില്‍ സാഹചര്യം ഉറപ്പാക്കാന്‍ ഞങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരായിരിക്കും.’

Scroll to Top