കാസര്‍കോട് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ ഒരു കാസര്‍കോടന്‍ നോമ്പ് തുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

കാസര്‍കോട് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ ഒരു കാസര്‍കോടന്‍ നോമ്പ് തുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ദോഹ: ജീവ കാരുണ്യ സേവന പ്രവര്‍ത്തന മേഖലയില്‍ മേഖലയില്‍ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കാസര്‍കോട് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആയിരത്തോളം പേര്‍ പങ്കെടുത്ത ഒരു കാസര്‍കോടന്‍ നോമ്പ് തുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

എല്ലാ റമളാനിലും നടത്തി വരുന്ന ‘ഒരു കാസര്‍കോടന്‍ നോമ്പ് തുറ’ ഇപ്രാവശ്യം അംഗങ്ങളും സംഘടനാബന്ധുക്കളും അവരുടെ കുടുംബങ്ങളും വന്ന് ചേര്‍ന്നതോടെ നാട്ടുകാര്‍ക്കിടയിലെ സൗഹൃദങ്ങള്‍ പുതുക്കാനുള്ള വേദിയായി മാറി. ദോഹ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച നോമ്പ് തുറയില്‍ നാട്ടുകാരുടെ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് മാറ്റ് കുട്ടി. പ്രസിഡന്റ് ലുക്ക്മാനുല്‍ ഹക്കിം, ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി, ട്രഷറര്‍ ബഷീര്‍ സ്രാങ്ക്, നോമ്പ് തുറ കമ്മിറ്റി ചെയര്‍മാന്‍ ഫൈനല്‍ ഫില്ലി, ജനറല്‍ കണ്‍വീനര്‍ ഷെഫീഖ് ചെങ്കള, മന്‍സൂര്‍ മുഹമ്മദ്, അബ്ദുല്ല ത്രീസ്റ്റാര്‍, ഹാരിസ് പി.എസ്, അലി ചേരുര്‍, ശാക്കിര്‍ കാപ്പി, ഹാരിസ് ഏരിയാല്‍, സാബിത്ത് തുരുത്തി, അല്‍ത്താഫ്, ഹാരിസ് ചൂരി, ഷംനാസ്, ജാഫര്‍ കലങ്കാടി, ഷഹീന്‍ എം.പി., ജാഫര്‍ പള്ളം, നൗഷാദ് പൈക്ക, ഷാനിഫ് പൈക, സലീം പള്ളം, ശഹസാദ് ചെങ്കള, ഫൈസല്‍ മൊയ്തീന്‍, റഷീദ് ഹസ്സന്‍, ശംസുദ്ധീന്‍ ചൂരി, ഹാരിസ് മദീന, റഫീഖ് കുന്നില്‍, റിയാസ് മാന്യ, ഖലീല്‍ ഉംബാബ്, ഷകീബ് എം.പി, ഉസ്മാന്‍, അഷ്റഫ് കൊളുത്തുങ്കര, റിസ്വാന്‍ പള്ളം, മുഹമ്മദ് കുഞ്ഞി, മഹ്ഫൂസ് യുസഫ്, അര്‍ഷാദ് ആദം, സക്കീര്‍ തായല്‍, ഷബീര്‍ അബ്ബാസ്, നൂറുദ്ധിന്‍ ചെര്‍ക്കള, മഹമൂദ് മാറ, ജാസിം മാസ്‌കം, ഷരീഫ് മധൂര്‍, അന്‍വര്‍ കടവത്ത്, മാഹിന്‍ കുന്നില്‍ മൊഗ്രാല്‍, റിയാസ് ബ്രൂക്ക്‌സ്, ബാഫില്‍, ഷമ്മു, ഷഹാദ് ശംസുദ്ദീന്‍, കബീര്‍ മധൂര്‍, ബാദ്ഷ ഷാക്ക്, ഖാദര്‍ കെ. കെ. പുറം എന്നിവര്‍ നേത്രത്വം നല്‍കി,

Scroll to Top