വയനാട്ടില്‍ ആനയെ തുരത്താന്‍ പോയ യുവാവിനെ മ,രിച്ച നിലയില്‍ കണ്ടെത്തി
വയനാട്ടില്‍ യുവാവ് കാട്ടാന ആക്രമണത്തില്‍ കൊ,ല്ലപ്പെട്ടെന്ന് സംശയം. ആനയെ തുരത്താന്‍ പോയ ബത്തേരി വടക്കനാട് സ്വദേശി രജീവ് മ,രിച്ച നിലയില്‍. സ്ഥലത്ത് കാട്ടാനയുടെ കാല്‍പ്പാടുകള്‍. വീടിനടുത്തുള്ള പറമ്പില്‍ മ,രിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ ഓടിക്കാനായാണ് ഇദ്ദേഹം പോയത്. രാത്രി കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീണ് കിടക്കുന്നത് കണ്ടത്. പുറമേ കാണുന്ന പരുക്കുകള്‍ ശരീരത്തില്‍ ഇല്ലെന്നാണ് വിവരം. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണ് വടക്കനാട്.




