. ഒരു കുടുംബം മുഴുവന്‍ ഇല്ലാതായ വേദനയില്‍ പ്രവാസി ലോകം…
റിയാദ്: പ്രവാസി മലയാളി സമൂഹത്തെയടക്കം നടുക്കിയ റിയാദ് ഹാരയിലെ ആ ദാരുണമായ സംഭവത്തിന് ഇരയായ ദമ്പതികള്‍ ഇന്ന് അന്ത്യയാത്രയാകുന്നു.. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ പ്രഭാകര്‍ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) എന്നിവരുടെ ഭൗതികശരീരങ്ങളാണ് നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുന്നത്..
കഴിഞ്ഞ ഫെബ്രുവരി 26ന് രാത്രിയിലാണ് റിയാദിലെ ഹാരയിലുള്ള താമസസ്ഥലത്ത് പ്രഭാകറിനെയും, ഭാര്യയായ ശ്രീദേവിയെയും മ,രിച്ച നിലയില്‍ കണ്ടെത്തിയത്. ദാരുണമായ ഈ മ,രണവാര്‍ത്ത ആന്ധ്രയിലെ ഇവരുടെ ജന്മനാടിനെ മാത്രമല്ല, റിയാദിലെ പ്രവാസി സമൂഹത്തെയും ഒരുപോലെ തളര്‍ത്തിയിരുന്നു..
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിന് റിയാദില്‍ നിന്ന് പുറപ്പെടുന്ന ഫ്‌ലൈനാസ് വിമാനത്തില്‍ ഹൈദരാബാദിലേക്കാണ് കൊണ്ടുപോകുന്നത്.
?ഇവരുടെ ഏക മകന്‍ ഇസ്ര ആകുലസ് (17) വെള്ളിയാഴ്ച രാത്രിയിലുള്ള വിമാനത്തില്‍ നാട്ടിലെത്തിക്കും..
‘തന്റെ മാതാപിതാക്കളുടെ മര,ണത്തിന് തൊട്ടുപിന്നാലെ സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഈ പതിനഞ്ചുകാരനും ജീ,വനൊടു,ക്കിയത് നോവുന്ന ഓര്‍മ്മയാകുന്നു.’
സൗദിയിലെ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്ന പ്രഭാകര്‍ ഗാലി രവി, എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നു. ഒരു കുടുംബം മുഴുവന്‍ ഇത്തരത്തില്‍ ഇല്ലാതായത് വലിയ ആഘാതമാണ് പ്രവാസി സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തില്‍ സൗദി പോലീസ് വിശദമായ അന്വേഷണം തുടര്‍ന്നു വരികയാണ്..




