ട്വന്റി ട്വന്റി ലോക കപ്പില്‍ ഇന്ത്യയുടെ വിജയശില്‍പിയും പ്‌ളേയര്‍ ഓഫ് ദ ടൂര്‍ണമെന്റുമായ സഞ്ജു സാംസണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
സഞ്ജു സാംസണ്‍ കേരളത്തിന്റെ പുത്രന്‍. കേരളത്തിന്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തില്‍ ലോകത്തിന്റെ പ്രശംസ നേടി. ഔദ്യോഗിക സ്വീകരണം ഒരുക്കും. ഇക്കാര്യം സഞ്ജുവിന്റെ പിതാവിനെ ഇന്ന് നേരിട്ട് കണ്ട് അറിയിക്കും. അര്‍ഹമായ സ്വീകരണം ഒരുക്കും. സഞ്ജു വിന്റെ PA യെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആറ്റുകാല്‍ പൊങ്കാല, സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവം. വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം. ആറ്റുകാല്‍ പൊങ്കാല: മാലിന്യനീക്കം,ആര്‍ ഡി ഓ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ആര്‍ ഡി ഓ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ്. ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന പരാതികളില്‍ പ്രാഥമിക അന്വേഷണം നല്‍കി റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




