പി എം സൂര്യഘര്‍ സ്‌കീം പ്രകാരം പുരപ്പുറ സോളാര്‍ സ്‌പോട്ട് രജിസ്ട്രേഷന്‍ ക്യാമ്പ് നടത്തും

കെഎസ്ഇബി ലിമിറ്റഡ് കാസര്‍ഗോഡ് സര്‍ക്കിളിന് കീഴില്‍ ഉദുമ, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പിഎം സൂര്യ ഘര്‍ സ്‌കീം പ്രകാരം പുരപ്പുറ സോളാര്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. മാര്‍ച്ച് 11ന് രാവിലെ 10 മുതല്‍ നാലുമണിവരെ ഉദുമ ഇലക്ട്രിക്കല്‍ സെക്ഷന് സമീപത്തും മാര്‍ച്ച് 12ന് രാവിലെ 10 മുതല്‍ 4 മണി വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി ന്യൂ ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ചമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. താല്പര്യമുള്ള മുഴുവന്‍ ഉപഭോക്താക്കളും ഈ സൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് കെഎസ്ഇബി ലിമിറ്റഡ് അറിയിക്കുന്നു

Scroll to Top