മുസ്ലിം സര്‍വീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റ് പുല്ലൂര്‍ മസ്ജിദിലേക്ക് വാട്ടര്‍ കൂളര്‍ നല്‍കി

കാഞ്ഞങ്ങാട്: മുസ്ലിം സര്‍വീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റിന്റെ സാമൂഹിക സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പുല്ലൂര്‍ മസ്ജിദിലേക്ക് വാട്ടര്‍ കൂളര്‍ നല്‍കി. വാട്ടര്‍ കൂളര്‍ യൂണിറ്റ് പ്രസിഡന്റ് ഖാലിദ് സി പാലക്കി ജമാഅത്ത് ഭാരവാഹികള്‍ക്ക് ഔപചാരികമായി കൈമാറി. മഹല്ല് ഖത്തീബ് ഉബൈദ് റിസ്വി പ്രാര്‍ത്ഥന നടത്തി. ചടങ്ങില്‍ അന്‍വര്‍ ഹസ്സന്‍ എം കെ, ജിദ്ദ കുഞ്ഞബ്ദുള്ള, ഹാറൂണ്‍ ചിത്താരി, ഫൈസല്‍ കെ, പി വി സിറാജ്, ശംസുദ്ധീന്‍ കെ.പി, സിദ്ധീഖ് മൗലവി, അര്‍ഷാദ് എം എച്ച് എന്നിവര്‍ സംബന്ധിച്ചു.
Scroll to Top