പതിനഞ്ചാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി നല്‍കുന്ന ഗ്ലോബല്‍ കലാലയം പുരസ്‌കാരങ്ങള്‍ക്കുള്ള സൃഷ്ടികള്‍ ക്ഷണിച്ചു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്.
നവംബര്‍ 25നു മുമ്പ് ലഭിക്കുന്ന സൃഷ്ടികളില്‍ നിന്ന് വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമര്‍പ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്. സൃഷ്ടികള്‍ kalalayamgulf@gmail.com എന്ന ഇ-മെയിലിലേക്ക് പി.ഡി.എഫ് ഫോര്‍മാറ്റില്‍ അയക്കുക. മെയില്‍ ബോഡിയില്‍ പേര്, മൊബൈല്‍ നമ്പര്‍, ജോലി ചെയ്യുന്ന രാജ്യം എന്നിവ നിര്‍ബന്ധമായും ചേര്‍ക്കുക. രചയിതാവിന്റെ പേരും വിവരങ്ങളും സൃഷ്ടിയോടൊപ്പം പി.ഡി.എഫില്‍ ചേര്‍ക്കരുത്.




